തൊഴുത്തില്‍നിന്ന് രണ്ട് കറവപശുക്കളേയും കൂട്‌പൊളിച്ച് രണ്ട് ആടുകളേയും മോഷ്ടിച്ചു
Jan 20, 2017, 10:53 IST
മധൂര്‍: (www.kasargodvartha.com 20/01/2017) തൊഴുത്തില്‍നിന്ന് രണ്ട് കറവപശുക്കളേയും കൂട്‌പൊളിച്ച് രണ്ട് ആടുകളേയും മോഷ്ടിച്ചുകൊണ്ടുപോയി. മധൂര്‍ പുളിക്കൂറിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കളേയും ആടുകളേയുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലെര്‍ച്ചെ 5.30 മണിയോടെ അബ്ദുല്‍ ഖാദര്‍ തൊഴുത്തില്‍ പോയിനോക്കിയപ്പോള്‍ പശുക്കളെ കാണാനില്ലായിരുന്നു.
കൂട്‌പൊളിച്ച് ആടുകളേയും കൊണ്ടുപോയതായി കണ്ടെത്തി. അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Keywords: Cows and goats stolen, Robbery, Kasargod, Kerala, Police, Complaint, Madhur, Pullikur.