Train Accident | ട്രെയിനിടിച്ച് പശു ചത്തു; വണ്ടി നിർത്തിയിട്ടു
Dec 17, 2024, 10:58 IST
photo Credit: Arranged
● മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന പാസൻജർ ട്രെയിനിടിച്ചാണ് പശു ചത്തത്.
● ജഡം രണ്ടായി മുറിഞ്ഞു.
● ജഡം നീക്കിയ ശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.
കുമ്പള: (KasargodVartha) ട്രെയിനിടിച്ച് പശു ചത്തു. തിങ്കളാഴ്ച വൈകീട്ട് 5.50 മണിയോടെ കുമ്പള റെയിൽവെ സറ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.
മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന പാസൻജർ ട്രെയിനിടിച്ചാണ് പശു ചത്തത്. ട്രെയിൻ എത്തുന്നതിന് മുമ്പ് പശു കുറുകെ ചാടുകയായിരുന്നു. ജഡം രണ്ടായി മുറിഞ്ഞു. ഒരു ഭാഗം പാളത്തിനടിയിലായതിനാൽ ട്രെയിൻ 10 മിനുറ്റ് നിർത്തിയിട്ടു.
ജഡം നീക്കിയ ശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുവാണ് ചത്തതെന്നാണ് വിവരം.
#TrainAccident, #Kumbala, #KasargodNews, #AnimalSafety, #CowFatality, #RailwayDisruption