city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗോരക്ഷാ സമിതികളെ പിരിച്ചുവിടാന്‍ ബി ജെ പി തയ്യാറാകുമോ: പി കരുണാകരന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 16.08.2016) ഗോരക്ഷാ സമിതികളുടെ പേരില്‍ അക്രമം നടത്തുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമായെങ്കില്‍ ഇവയൊക്കെയും പിരിച്ചുവിടാന്‍ എന്ത് കൊണ്ട് ബി ജെ പി തയ്യാറാകുന്നില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം പി ചോദിച്ചു. പ്രധാനമന്ത്രി പ്രസ്താവന മുതല കണ്ണീരാണെന്ന് വി എച്ച് പി തന്നെ പറഞ്ഞിട്ടുണ്ട്.

ബി ജെ പി ഭരണത്തില്‍ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ മാറ്റം ജനജീവിതത്തിന് വെല്ലുവിളിയായിരിക്കുന്നു. ഫാസിസം വന്നുവെന്ന് പറയാനാകില്ലെങ്കിലും ഫാസിസത്തിന്റെ ശബ്ദമാണ് കേള്‍ക്കുന്നത്. ദളിത് അക്രമത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ബീഫ് വിഷയത്തില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊന്നപ്പോഴും രാജസ്ഥാനില്‍ മുസ്ലീം സ്ത്രീകളെ അക്രമിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ല.

ഭഗവത്ഗീത നിര്‍ബന്ധമായി വായിക്കണമെന്നാണ് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത്. താജ്മഹല്‍ അടിച്ച് പൊളിച്ച് അതിനകത്തുള്ള ശവങ്ങള്‍ പുറത്തെറിയണമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. സംഘ്പരിവാര്‍ അജണ്ടയാണ് എന്‍ ഡി എ നടപ്പാക്കുന്ന് പി കരുണാകരന്‍ പറഞ്ഞു.

ഗോരക്ഷാ സമിതികളെ പിരിച്ചുവിടാന്‍ ബി ജെ പി തയ്യാറാകുമോ: പി കരുണാകരന്‍ എം പി


Keywords : P.Karunakaran-MP, Inauguration, Kasaragod, Programme, BJP Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia