പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് പശു ചത്തു; ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നന്നാക്കാന്‍ വിളിച്ചാല്‍ കെഎസ്ഇബി അധികൃതര്‍ക്ക് മടി
Jun 1, 2018, 10:09 IST
രാജപുരം: (www.kasargodvartha.com 01.06.2018) പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് പശു ചത്തു. ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജപുരം തായന്നൂര്‍ ചിത്രാലയത്തിലെ മാവില മാധവന്‍ നമ്പ്യാരുടെ ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തായന്നൂര്‍ അമ്പലത്തിനു സമീപം എന്‍.വി.ഇന്ദിരയുടെ വയലില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പശുവിന് ഷോക്കേറ്റത്.
മുന്നിലുണ്ടായിരുന്ന പശു ഷോക്കേറ്റ് പിടയുന്നതു കണ്ട് ഓടി മാറിയതിനാലാണ് മാധവന്‍ നമ്പ്യാര്‍ രക്ഷപ്പെട്ടത്. അതേസമയം പൊട്ടിവീണ വൈദ്യുതി ലൈന്‍ നന്നാക്കാന്‍ പറയാന്‍ നിരവധി തവണ സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ലൈന്‍മാനോട് കാര്യം അറിയിച്ചപ്പോള്‍ ഇപ്പോള്‍ തിരക്കിലാണെന്നും പിന്നീട് ശരിയാക്കാമെന്നുമായിരുന്നു അറിയിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, electrocuted, Kerala, News, Cow, Protest, Natives, Cow died after electrocuted.
< !- START disable copy paste -->