കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി
Nov 30, 2020, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് രോഗികളുടെ കൂടെ നില്‍ക്കാന്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി.
ജനറല്‍ ആശുപത്രിയില്‍ കൂടെയുള്ളവരില്‍ 65 വയസ്സിനു മുകളിലുള്ളവരെയും കുട്ടികളെയും കൊണ്ടുവരുന്നതും ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആളുകള്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുന്നതും ആശുപത്രിയില്‍ വരുന്നതും കോവിഡ് മാനദണ്ഡം ലംഘിച്ചാണെന്ന് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് തിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നത്.
നെഗറ്റീവ് സര്‍ടിഫികറ്റ് കര്‍ശനമാക്കിയതിനാല്‍ അഡ്മിറ്റ് രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍ സര്‍ടിഫികറ്റ് നിര്‍ബന്ധമായി ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, General-hospital, Hospital, Government, COVID-19, Certificates, Covid Negative Certificate required for bystanders too at General Hospital