city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: കേന്ദ്ര സര്‍വ്വകലാശാലയുടെ ലാബ് സൗകര്യങ്ങള്‍ കോവിഡ് പരിശോധനക്കായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 27.03.2020) ജില്ലയില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് സ്ഥിതിചെയ്യുന്ന കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ലാബ് സൗകര്യങ്ങള്‍ കോവിഡ്  രോഗനിര്‍ണയ പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ക്ക് വേണ്ടി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്കിന് രാജ്മോഹന്‍  ഉണ്ണിത്താന്‍ എം പി കത്തയച്ചു.

കോവിഡ്-19: കേന്ദ്ര സര്‍വ്വകലാശാലയുടെ ലാബ് സൗകര്യങ്ങള്‍ കോവിഡ് പരിശോധനക്കായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കാസര്‍കോട് ജില്ലയിലാണ്. സ്വന്തമായി ഒരു മെഡിക്കല്‍ കോളേജൊ ശക്തമായൊരു ആരോഗ്യ പരിപാലന സംവിധാനമോ കാസര്‍കോട്ടില്ല. ഈ സാഹചര്യത്തില്‍ മംഗളുരുവിനേയൊ കണ്ണൂരിനെയൊ ആണ് സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി കാസര്‍കോട് ജില്ലക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് എളുപ്പമല്ല, ഈ സാഹചര്യത്തില്‍ പെരിയയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ലാബ് കോവിഡ് പരിശോധനയ്ക്ക് വേണ്ടി വിട്ടുകൊടുക്കുകയും, അതോടൊപ്പം തന്നെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി യൂണിവേഴ്‌സിറ്റിയുടെ ബില്‍ഡിംഗുകള്‍ വിട്ടു കൊടുക്കുകയും ചെയ്യണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് ഇതിനാവശ്യമായ അനുമതി എത്രയും പെട്ടെന്ന് നല്‍കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് രമേശ് പൊക്രിയാല്‍ നിഷാങ്കിന് കത്തയച്ചിരിക്കുന്നത്.


Keywords: Kasaragod, Kerala, News, Rajmohan Unnithan, Central University, Covid-19: Rajmohan Unnithan demands to open Central university lab for Corona testing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia