city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കുന്നു, വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി

ബദിയടുക്ക: (www.kasargodvartha.com 28.03.2020) കോവിഡ്- 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ ഉക്കിനടുക്കയില്‍ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് അടിയന്തിരമായി തുറക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇതേ തുടര്‍ന്ന് അക്കാദമി ബ്ലോക്ക് കെട്ടിടത്തിനകത്തെ മുറികള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി ശുചീകരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെ ഇവിടെ ചികിത്സിക്കും.

കോവിഡ്-19: കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കുന്നു, വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി

രോഗികളെ പാര്‍പ്പിക്കുന്നതിന് വേണ്ടി കിടക്കകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം ത്വരിത ഗതിയില്‍ കെ എസ് ഇ ബി അധികൃതര്‍ ഇടപെട്ട് കെട്ടിടത്തിലേക്ക് വൈദ്യുതിയും എത്തിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെവി ട്രാന്‍സ്‌ഫോമര്‍ ആണ് സ്ഥാപിച്ചത്. ഉത്തര മലബാര്‍ ചീഫ് എഞ്ചിനീയര്‍ ആര്‍ രാധാകൃഷ്ണന്റെയും കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്രന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ജയകൃഷ്ണന്‍ പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചത്.

നീര്‍ച്ചാല്‍, ബദിയടുക്ക, എന്‍മകജെ മേഖലകളിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, Medical College, Pinarayi-Vijayan, Covid-19: Opening Kasaragod medical college

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL