കോവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
May 8, 2020, 17:33 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2020) കോവിഡ് -19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി എന്നിവ ചര്‍ച്ച ചെയ്യുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. പ്രവാസികള്‍, ഇതര സംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ പ്രത്യേകിച്ച് റെഡ് സോണില്‍ നിന്നും എത്തുന്നവര്‍ എന്നിവരെ ക്വാറന്റൈനില്‍ നിര്‍ത്തി രോഗവ്യാപനം തടയുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
സുഭിക്ഷ കേരളം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം തരിശ് രഹിതമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ മന്ത്രി യോഗത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Minister, Meet, Conducted, Covid-19: Minister E chandrasekharan meet conducted