കോവിഡ്-19: റൂം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് ബൈക്കില്‍ കറങ്ങി, പോലീസ് പിടികൂടി കേസെടുത്ത് ഐസൊലേഷനിലേക്ക് മാറ്റി
Apr 5, 2020, 17:09 IST
കുമ്പള: (www.kasargodvartha.com 05.04.2020) കോവിഡ് 19 രോഗനിയന്ത്രണത്തിനായി റൂം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് ബൈക്കില്‍ കറങ്ങി നടന്നു. കറങ്ങിയ യുവാവിനെ കുമ്പള പോലീസ് പിടികൂടി കേസെടുത്ത് ഐസോലേഷനിലേക്ക് മാറ്റി. എരിയാലിലെ അജ്മല്‍ അമാനെ (21) യാണ് കുമ്പള എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുമ്പള നയിക്കാപ്പില്‍ ബൈക്കില്‍ കറങ്ങുന്നതിനിടെ പിടികൂടിയത്.
നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജ്മല്‍ അമാനെ പിടികൂടിയത്. യുവാവിന്റെ പിതാവിന് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനോടും വീട്ടുകാരോടും റൂം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കാതെയാണ് യുവാവ് ബൈക്കില്‍ പലപ്പോഴായി പുറത്ത് കറങ്ങിയത്. യുവാവിനെ കാസര്‍കോട് ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Keywords: Kumbala, Kasaragod, Kerala, News, COVID-19, Bike, Police, case, Covid-19: Case against youth for violating quarantine rules