city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്: ഗവണ്‍മെന്റ് സെക്രട്ടറിക്ക് കാസര്‍കോട് ജില്ലയുടെ ചുമതല നല്‍കിയത് ജില്ലാ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതിനാലെന്ന് ചര്‍ച്ച, അല്‍കേഷ് കുമാര്‍ ചുമതലയേറ്റു

കാസര്‍കോട്:(www.kasargodvartha.com 29.03.2020) മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ ജില്ലയിലേക്ക് അയച്ച ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാര്‍ കാസര്‍കോട്ട് എത്തി. അതേസമയം എറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് അല്‍കേഷ് കുമാറിനെ നിയമിച്ചതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്.

ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതാണ് ജില്ലയില്‍ രോഗം പടരാന്‍ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം നല്‍കി ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാറിന് ജില്ലയുടെ മേല്‍നോട്ട ചുമതല നല്‍കി നിയമിച്ചത്.

കോവിഡ്: ഗവണ്‍മെന്റ് സെക്രട്ടറിക്ക് കാസര്‍കോട് ജില്ലയുടെ ചുമതല നല്‍കിയത് ജില്ലാ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതിനാലെന്ന് ചര്‍ച്ച, അല്‍കേഷ് കുമാര്‍ ചുമതലയേറ്റു

കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമനം. ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് അവര്‍ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാന്‍ സാധിക്കാത്തതാണ് വെല്ലുവിളി. ഞായറാഴ്ച മഞ്ചേശ്വരം ഉദ്യാവാറില്‍ കര്‍ണാടക സ്വദേശിനിയായ 75 കാരി മരിച്ചത് കര്‍ണാടക പൊലീസ് ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കടത്തിവിടാന്‍ വിസമ്മതിച്ചത് കൊണ്ടാണ്.

സബ് കളക്ടര്‍, എ ഡി എം, ഡി എം ഒ എന്നിവരുടെ വാക്കുകള്‍ക്ക് ജില്ലാ കളക്ടര്‍തിരെ വില കല്‍പ്പിക്കാതെ തന്റെ ഭാഗം മാത്രം ശരിയെന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും, ഒരു വിഭാഗം ജീവനക്കാരുടെയും ഇടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. ജില്ലയില്‍ ആദ്യ കോവിഡ് സ്ഥിരികരിച്ചപ്പോള്‍ തന്നെ പ്രതിരോധ നടപടികള്‍ക്കായി കര്‍ശന നടപടിയെടുക്കാന്‍ ഡി എം ഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

ജില്ലാ ഭരണ കൂടത്തിന്റെ കീഴില്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും ഗുരുതരമായ വിഴ്ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ഒരു ഡെപ്യൂട്ടി കളക്ടര്‍ അല്ലെങ്കില്‍ താഹസില്‍ദാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എറ്റവും കൂടുതല്‍ കേസുകളുള്ള കാസര്‍കോട് എയ്ഡഡ് സ്‌കൂളിലെ അധ്യാപകരും ചില കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം താളം തെറ്റിയതായാണ് ആക്ഷേപം.

മൂന്ന് ഫോണുകള്‍ ഉണ്ടായിട്ടും ആര്‍ക്കും വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമായിരുന്നു. കോവിഡ് നിരീക്ഷണ ആശുപത്രിയായി പ്രഖ്യാപിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാര്‍ഡ് വൃത്തി ഹീനമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. വാര്‍ഡില്‍ കൂറയും പൂച്ചയുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ കളക്ടര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെതിരെ ചില ഭരണപക്ഷ സംഘടനകള്‍ കളകടര്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. കളക്ടറുമായി ഒത്തു പോകാനുള്ള ചില ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടിനും, അന്തര്‍സംസ്ഥാന പാത തുറക്കുന്നതിനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പുതിയ നിയമനം പ്രയോജനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

കൂടുതല്‍ ഗള്‍ഫുകാരുള്ള കാസര്‍കോട്ട് അടിയന്തിര ജാഗ്രത പാലിക്കണമെന്ന് മാര്‍ച്ച് ആറിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ തന്നെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കുറച്ച് ദിവസം സ്വദേശത്ത് കഴിഞ്ഞാണ് കലക്ടര്‍ കാസര്‍കോട്ട് എത്തിയത്. എ ഡി എമ്മിന് ചുമതല പോലും നല്‍കിയിരുന്നില്ലെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.


Keywords: Kasaragod, Kerala, News, Appoinment, Pinarayi-Vijayan, District, Covid-19: Alkesh Kumar appointed in Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL