ഭാര്യയെ ഉലക്ക കൊണ്ട് അടിച്ചു കൊന്ന കേസ്; ഭര്‍ത്താവ് കുറ്റക്കാരന്‍
Jun 8, 2013, 16:47 IST
കാസര്‍കോട്: പിഞ്ചുമക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ ഉലക്ക കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 12 ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) പ്രസ്താവിക്കും.
വയനാട്, വെള്ളമുണ്ട സ്വദേശിയും രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോടംകുളത്ത് താമസക്കാരനുമായ പി.ജെ ടോമി എന്ന ജോര്‍ജി (38) നെയാണ് ശിക്ഷിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആറ്, നാല്, രണ്ട് എന്നിങ്ങനെ പ്രായമുള്ള മൂന്ന് മക്കളുടെ മുന്നില്‍ വെച്ച് ഭാര്യ ജോളിയെ (26) ഉലക്ക കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്.