city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സദാചാര പോലീസ്: കൊ­ല­ക്കേ­സില്‍ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയെടുത്തു

സദാചാര പോലീസ്: കൊ­ല­ക്കേ­സില്‍ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയെടുത്തു
കാഞ്ഞങ്ങാട്: മടിക്കൈയില്‍ സദാചാര പോലീസ് ചമഞ്ഞ് മോഷണക്കുറ്റം ചുമത്തി യുവാവിനെ വടികൊണ്ട് ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി രണ്ട് ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയെടുത്തു. മടിക്കൈ അടുക്കത്ത് പറമ്പിലെ വേണു(45)വിനെ കൊലപ്പെടുത്തിയ കേസിലാണ് ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രേഖപ്പെടുത്തിയത്.

പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും മൊഴി മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്നും പോലീസ് റി­പോര്‍ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയത്. അതിനിടെ വേണു കൊലക്കേസിലെ പ്രതികളായ മടിക്കൈ ചതുരക്കിണറിലെ ഉമേശന്‍(26), ഭൂതാനം കോളനിയിലെ സുരേഷ്(28) എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ജാമ്യം അനുവദിച്ചു. കൊലനടന്ന് മൂന്നുമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവികമായും കോടതി ജാമ്യം അനുവദിക്കും.

വേണു കൊലക്കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരുന്നുവെങ്കിലും കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രത്തില്‍ അന്തിമമായി ചില കൂട്ടി ചേര്‍ക്കലുകള്‍ വേണ്ടി വന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിയാതെ വന്നത്. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമായിരുന്നില്ല.

2012 മെയ് 28 നാണ് വേണുവിനെ ഉമേശനും സുരേഷും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വേണുവിന്റെ സുഹൃത്തായ യുവാവ് ക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉമേശനും സുരേഷും പിടികൂടി ചോദ്യം ചെയ്തിരുന്നു. വേണുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ മോഷണത്തിനെത്തിയതെന്നാണ് യുവാവ് വെളിപ്പെടുത്തിയത്.

ഇതോടെ ഉമേശനും സുരേഷും വേണുവിനെ അന്വേഷിച്ചെത്തിയെങ്കിലും വിവരമറിഞ്ഞ വേണു രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നെത്തിയ ഇരുവരും അടുക്കത്ത് പറമ്പ് ജംഗ്ഷനില്‍ വെച്ച് വടി കൊണ്ട് വേണുവിനെ തലയ്ക്കടിക്കുകയായിരുന്നു. തലപിളര്‍ന്ന് തലച്ചോര്‍ പുറത്തുചാടി അതിദാരുണമായാണ് വേണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉമേശനും വേണുവിനുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Moral police, Youth, Murder, Case, Madikai, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia