മകനെ കൊന്ന കേസില്‍ മാതാപിതാക്കളെ വെറുതെ വിട്ടു
Apr 26, 2012, 11:30 IST
കാസര്‍കോട്: കൂട്ട ആത്മഹത്യാശ്രമത്തിനിടയില്‍ കുട്ടി മരിച്ച സംഭവത്തില്‍ പ്രതികളായ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു.
നീലേശ്വരം തൈക്കടപ്പുറത്ത് താമസിക്കാരനും കരിന്തളം വരഞ്ഞൂര്‍ സ്വദേശിയുമായ രാജു എന്ന രാജേഷ്(32), ഭാര്യ എണ്ണക്കോട്ടെ മിനി(26) എന്നിവരെയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) വെറുതെ വിട്ടത്. ഇവരുടെ ഒമ്പതു വയസ്സുള്ള മകന്‍ രാഹുല്‍ ആണ് മരിച്ചത്. 2010 ജൂണ്‍ 26നായിരുന്നു സംഭവം. രാജേഷും ഭാര്യ മിനിയും വിഷം കുടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രാജേഷിനെയും മിനിയെയും ആശുപത്രിയില്‍ എത്തിച്ചത്. മകന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മകനെ വിഷം കൊടുത്ത് കൊന്നുവെന്ന് കാണിച്ച് നീലേശ്വരം പോലീസാണ് മാതാപിതാക്കളായ രാജേഷിനെയും മിനിയെയും പ്രതി ചേര്‍ത്ത് കേസെടുത്തത്.

Keywords: kasaragod, Murder, court order, Father