city-gold-ad-for-blogger

അനാഥ പെണ്‍കുട്ടിക്ക് 3 വര്‍ഷം ലൈംഗിക പീഡനം: കോടതി രഹസ്യ മൊഴിയെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) അനാഥ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരയില്‍ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു. തൃക്കരിപ്പൂര്‍ കടപ്പുറം സ്വദേശിനിയായ 21 വയസുകാരിയില്‍ നിന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മൊഴിയെടുത്തത്.

മാതാപിതാക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ചെറുപ്പത്തിലേ അനാഥയായിരുന്ന പെണ്‍കുട്ടി യതീംഖാനയിലാണ് പഠിച്ചു വളര്‍ന്നത്. പ്രായപൂര്‍ത്തിയായ ശേഷം അനാഥാലയ അധികൃതര്‍ നിര്‍മിച്ചു നല്‍കിയ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു വരുന്നതിനിടെയാണ്  ഉറ്റബന്ധുവായ ഒരു സ്ത്രീയുടെ ഭര്‍ത്താവായ അഹമ്മദ് (50) മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചത്.

ചന്തേര പോലീസ് കേസെടുത്ത് പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രഹസ്യ മൊഴിയെടുത്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അനാഥ പെണ്‍കുട്ടിക്ക് 3 വര്‍ഷം ലൈംഗിക പീഡനം: കോടതി രഹസ്യ മൊഴിയെടുത്തു


Keywords : Kanhangad, Molestation, Kasaragod, Court, Case, Complaint, Investigation, Trikaripure, Court records statement from molestation victim. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia