പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ നാല് യുവാക്കളെ ശിക്ഷിച്ചു
Jun 1, 2012, 15:00 IST
കാഞ്ഞങ്ങാട്: ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് യുവാക്കളെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കണ്ണൂര്‍ മയ്യിലിലെ അബ്ദുള്‍ ഖാദര്‍ (37), പി പി നൗഷാദ് (28), ഷിനാസ് (25), അഹമ്മദ് (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 4000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. 2011 ജൂലായ് 25 നാണ് കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുളള സംഘം അശ്ലീല പദപ്രയോഗങ്ങള്‍കൊണ്ടും അംഗചലനങ്ങള്‍ കാണിച്ചും ശല്യപ്പെടുത്തിയെന്നാണ് കേസ്.
Keywords: Court punishment, Trikaripur, Kanhangad, Kasaragod