ഓട്ടോ ഡ്രൈവര്‍ക്കെതിരെ 6300 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു
Jun 6, 2012, 16:27 IST
കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് സ്ത്രീയുടെ കൈയൊടിഞ്ഞ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 6300 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. കെഎല്‍ 14 ഇ - 9641നമ്പര്‍ ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവര്‍ കണ്ണനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്. ചായ്യോം ചക്ലിയ കോളനിയിലെ രാഘവന്റെ ഭാര്യ സി. രാധ(50)യുടെ പരാതിപ്രകാരമാണ് കണ്ണനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്.
2012 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ട് മണിയോടെ കണിച്ചിറയില്‍ കൂലി വേലയ്ക്ക് പോകാനായി ചായ്യോം ബസാറില്‍ നിന്നാണ് രാധ കണ്ണന്റെ ഓട്ടോയില്‍ കയറിയത്. ഓട്ടോ മടിക്കൈ കൂട്ടപുന്നയിലെത്തിയപ്പോള്‍ പിറകില്‍ നിന്നും വേഗതയില്‍ വന്ന കാര്‍ മുന്നില്‍ കയറിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡരികിലേക്ക് തെറിച്ച് വീണ രാധയുടെ ഇടതുകൈ ഒടിയുകയും വിരലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ രാധ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞത്. ഓട്ടോ ഡ്രൈവര്‍ കണ്ണന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രാധ പോലീസില്‍ മൊഴിനല്‍കിയിരുന്നു.
Keywords: Kasaragod, Auto driver, fee, court.