വണ്ടിച്ചെക്ക് കേസില്‍ പ്രതി ഇരട്ടി പിഴ അടക്കാന്‍ കോടതി വിധി
Feb 2, 2015, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2015) വണ്ടിച്ചെക്ക് കേസില്‍ പ്രതി ഇരട്ടി പിഴ അടക്കാന്‍ കോടതി വിധിച്ചു. കുമ്പളയിലെ ഡോ. ശ്രീരാമ ഭട്ട് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പ്രതി കുമ്പള ആരിക്കാടിയിലെ നൂര്‍ ജമാലിനോട് ചെക്കിന്റെ രണ്ടിരട്ടി പിഴ അടക്കാന്‍ കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം ജയില്‍ ശിക്ഷ അനുഭവിക്കണം.
ഡോക്ടര്‍ ശ്രീരാമ ഭട്ട് നടത്തുന്ന രാമകൃഷ്ണ ക്ലിനിക്കിന് സമീപത്ത് പ്രതി ഇന്റര്‍നെറ്റ് കഫെ നടത്തുകയായിരുന്നു. 2002ല്‍ നൂര്‍ ജമാല്‍ തന്റെ ഇന്റര്‍നെറ്റ് ബിസിനസ് വിപുലീകരിക്കാന്‍ ഡോക്ടറുടെ കൈയ്യില്‍നിന്നും 40,000 രൂപ ഒരു വര്‍ഷത്തേയ്ക്ക് വായ്പ വാങ്ങുകയും ഈടായി കുമ്പള വിജയ ബാങ്കിന്റെ ചെക്ക് നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് ഡോക്ടര്‍ ചെക്ക് ബാങ്കില്‍ നല്‍കുന്നതിന് മുമ്പ് പ്രതി അഭിഭാഷകന്‍ മുഖാന്തരം പലകാരണങ്ങള്‍ പറഞ്ഞ് ചെക്ക് കലക്ഷന് അയക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഡോക്ടര്‍ 2003 ല്‍ ചെക്ക് കലക്ഷന് കൊടുത്തപ്പോള്‍ പ്രതിയുടെ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങുകയായിരുന്നു. ചെക്ക് മടങ്ങിയതിനാല്‍ ഡോക്ടര്‍ പ്രതിക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും പണം നല്‍കിയില്ല.
ഇതേതുടര്‍ന്ന് ഡോക്ടര്‍ കോടതിയില്‍ ചെക്ക് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി പ്രതിയുടെ വാദത്തില്‍ യാതൊരു കഴമ്പും ഇല്ലെന്ന് കണ്ടെത്തുകയും ചെക്ക് തുകയായ 40,000 രൂപയ്ക്ക് പകരം ഇരട്ടി തുക അടക്കാന്‍ വിധിക്കുകയുമായിരുന്നു. ചെക്ക് തുകയുടെ ഇരട്ടി പിഴ ചുമത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഡ്വ. കെ. രാമ പാട്ടാളി കുമ്പളയാണ് വാദി ഭാഗത്തിന് വേണ്ടി ഹാജരായത്.