വിദ്യാനഗറിലെ കവര്‍ച്ച; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
Aug 10, 2012, 23:07 IST
കാസര്‍കോട്: വിദ്യാനഗറിലെ മൊബൈല്‍ ഫോണ്‍കട കവര്‍ച്ച ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ബാസ് എന്ന കുട്ടന് അബ്ബാസിനെയാണ് വ്യാഴാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ചെര്‍ക്കള സ്വദേശി അബ്ദുര്‍ റഷീദിന്റെ വിദ്യാ നഗറിലുള്ള മൊബൈല്‍ കടയാണ് കവര്‍ച്ച ചെയ്തത്.
കമ്പ്യൂട്ടര്‍ മോണിറ്റര്‍, പുതിയതും പഴയതുമായ 30 മൊബൈല്‍ഫോണുകള്‍, നിരവധി റീചാര്‍ജ് കൂപ്പണ്‍, 10,000 രൂപ എന്നിവയാണ് കവര്‍ച്ച ചെയ്തത്. ഇതില്‍ മോണിറ്റര്‍ കണ്ടെത്തിയിരുന്നു. കേസില്‍ പിടിയിലായ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെട്ടു.

Keywords: Vidya Nagar, Kasaragod, Robbery, Custody.