സഹോദരീഭര്‍ത്താവിനൊപ്പം പോയ വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
Apr 13, 2013, 11:22 IST
കാസര്‍കോട്: വിദ്യാനഗര്‍ ചാലയില്‍ നിന്ന് ഏപ്രില്‍ നാലിന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ പോലീസ് ബാംഗ്ലൂരില്‍ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിനൊപ്പം കണ്ടെത്തി. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും അതുപ്രകാരം വിദ്യാര്‍ത്ഥിനി ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ഇസ്മാഈലിന്റെ കൂടെ പോവുകയും ചെയ്തു. വിദ്യാനഗര്‍ ചാലയിലെ ഷഹര്‍ബാനു (22) വാണ് സഹോദരി ഭര്‍ത്താവിനൊപ്പം പോയത്.
ഷഹര്‍ബാനുവിനെ കാണാതായത് സംബന്ധിച്ച് പിതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഹര്‍ബാനു ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ ഇസ്മാഈലിന്റെ കൂടെയുള്ളതായി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ യുവതിയെ ഹാജരാക്കുകയായിരുന്നു.
വിദ്യാനഗര്‍ ടാഗോര്‍ കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹര്‍ബാനു. കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഷഹര്‍ബാനു വൈകിട്ട് തിരിച്ചുവരാത്തതിനാല്‍ നടത്തിയ അന്വേഷണത്തില്‍ പുസ്തകത്തിനിടയില്‍ എഴുതിവെച്ച കത്ത് കണ്ടെത്തി. അതില്‍ താന്‍ സഹോദരി ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് എഴുതിയിരുന്നു.
ഇസ്മാഈല്‍ രാത്രി ഭാര്യയെ ഫോണില്‍ വിളിച്ച് ഷഹര്‍ബാനുവിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷഹര്‍ബാനുവിനെ ഇസ്മാഈലിനൊപ്പം കഴിയുന്നതിനിടെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടിയത്. ഷഹര്‍ബാനു തന്റെ ഭര്‍ത്താവിന്റെ കൂടെ കഴിയുന്നതില്‍ തനിക്ക് പരാതിയില്ലെന്ന് ഇസ്മാഈലിന്റെ ഭാര്യ കോടതിയെ അറിയിച്ചു.
Related News: കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു
Keywords: Court, Vidya Nagar, College, Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഷഹര്‍ബാനുവിനെ കാണാതായത് സംബന്ധിച്ച് പിതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഹര്‍ബാനു ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ ഇസ്മാഈലിന്റെ കൂടെയുള്ളതായി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ യുവതിയെ ഹാജരാക്കുകയായിരുന്നു.
വിദ്യാനഗര്‍ ടാഗോര്‍ കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹര്‍ബാനു. കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഷഹര്‍ബാനു വൈകിട്ട് തിരിച്ചുവരാത്തതിനാല്‍ നടത്തിയ അന്വേഷണത്തില്‍ പുസ്തകത്തിനിടയില്‍ എഴുതിവെച്ച കത്ത് കണ്ടെത്തി. അതില്‍ താന്‍ സഹോദരി ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് എഴുതിയിരുന്നു.
![]() |
| Shaharbanu |