പോലീസിനെ ആക്രമിച്ച കേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
Feb 7, 2013, 23:38 IST

കാസര്‍കോട്: പോലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസപ്പെടുത്തുകയും നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായ ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) വെറുതെ വിട്ടു.
അതിഞ്ഞാലിലെ മുഹമ്മദലി(32), ഇരട്ടമ്മലിലെ സി.പി. ഷുക്കൂര്‍(35), കൊളവയലിലെ പി. ഷാനവാസ്(20), കെ.എം.ഹാരിസ്(25), ടി.എം.സമീര്‍ (24), അജാനൂരിലെ അഷ്റഫ്(33) എന്നിവരെയാണ് വെറുതെവിട്ടത്. 2009 ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അജാനൂരിലെ ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്ത് സി.പി.എം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ആഷിഫ് എന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഷിഫില്‍ നിന്ന് മൊഴിയെടുക്കാന്‍ പോയ ജോസഫ് എന്ന പോലീസുകാരനു നേരെ അക്രമം ഉണ്ടാവുകയും ചെയ്തു. ഈ വിവരമറിഞ്ഞ് സി.ഐ. കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തുമ്പോള്‍ അക്രമം നടത്തുകയുമായിരുന്നെന്നാണ് കേസ്.
Keywords : Kasaragod, Police, Case, Court, Kanhagad, Ajanur, School, CPM, Muslim League, Information, C.I. C.K. Ashraf, Kasargodvartha, Malayalam News, Malayalam Vartha.
Keywords : Kasaragod, Police, Case, Court, Kanhagad, Ajanur, School, CPM, Muslim League, Information, C.I. C.K. Ashraf, Kasargodvartha, Malayalam News, Malayalam Vartha.