ആറ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ച കേസ്: വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി
Mar 9, 2013, 19:00 IST

കാസര്‍കോട്: പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ചോക്കേറ്റ് ആറു പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ കേസില്‍ പ്രതികളായ വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി.മഞ്ചേശ്വരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ടി.എം.ബാലഗോപാലന്‍(47), ലൈന്‍മാന്‍ കുഡ്‌ലുവിലെ സി.ജയന്ത, അസി. എഞ്ചിനീയര്‍ ഉപ്പളയിലെ എം.പി.പത്മനാഭന്‍, റിട്ടയേര്‍ഡ് ഓവര്‍സിയര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സുകുമാരന്‍ നായര്‍(61) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോതി(മൂന്ന്) വെറുതെ വിട്ടത്.
2000 ജുലൈ പത്തിന് വൊര്‍ക്കോടി ഗ്രാമപഞ്ചായത്തിലെ വേദോടിയിലാണ് സംഭവം.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന അഞ്ചും ആറും വയസ്സുള്ള ആറു കുട്ടികള്‍ പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.
വേദോടിയിലെ അബ്ദുല്‍ മുത്തലീബ്(6),അബ്ദുല്‍ സലീം(6),മറിയമ്മത്ത് ഫൗസിയ(6),ഹസന്‍ സക്കീര്‍(6), താഹിറ(8), അസ്മ(5) എന്നീ കുട്ടികളാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് വൈദ്യുതി വകുപ്പ് ജീവനക്കാരെ പ്രതിയാക്കി നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.
Keywords: Released,Path, Lieu, Engineer,Students, Electricity, Employees, Case, Manjeshwaram, Office, Kasaragod, Uppala, kudlu, Thiruvananthapuram, School, House, Childrens, Death, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News