'ജഡ്ജിക്കും വക്കീലിനും മാത്രം അറിയാവുന്ന കോടതി ഭാഷ മാറണം'
May 9, 2013, 18:37 IST
കാസര്‍കോട്: ജഡ്ജിക്കും വക്കീലിനും മാത്രം അറിയുന്ന കോടതിയുടെ ഇംഗ്ലീഷ് ഭാഷ മാറി നീതി നേടി കഴിയുന്ന സാധാരണക്കാരന്റെ ഭാഷയില്‍ കോടതി വ്യവഹാരത്തില്‍ നടക്കണമെന്ന് ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍.മോഹനവര്‍മ്മ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ ഭാഷയും സാമൂഹ്യനീതിയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ എന്ത് നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷ ഇന്നും കോടതിക്ക് പുറത്ത് തന്നെ. അതാത് പ്രദേശത്തിന്റെ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണ ഭാഷ. ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം. ഒരാള്‍ പറയുന്നതും കേള്‍ക്കുന്നതും മറ്റൊരാള്‍ക്ക് മനസിലാവണം. സര്‍ക്കാര്‍ പൊതുജനങ്ങളുമായി സംസാരിക്കാന്‍ സാധാരണക്കാരന്റെ ഭാഷ തന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട് നീതി ഉറപ്പാക്കാന്‍ കന്നഡക്കാര്‍ക്ക് കൂടി പരിഗണന നല്‍കണം.
ഭാഷയാണ് എല്ലാ സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ബീജമന്ത്രമെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. ഭാഷ പറയുന്നതനുസരിച്ചാണ് മറ്റെല്ലാ ശാസ്ത്രങ്ങളും കലകളും ജന്‍മം കൊണ്ടത്. ഭാഷയില്ലെങ്കില്‍ മനുഷ്യനില്‍ ദൈവ സ്പര്‍ശം പോലും ഉണ്ടാകുമായിരുന്നില്ല. ഭാഷാസൗന്ദര്യം കൊണ്ടാണ് ഗീതയും, ഖുറാനും, ബൈബിളും മനുഷ്യമനസില്‍ ശാശ്വത സ്ഥാനം ഉറപ്പിച്ചത്. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ട് തന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണം. അന്യഭാഷയില്‍ നിന്ന് ശബ്ദങ്ങള്‍ കടംകൊണ്ട് മലയാളത്തെ പുഷ്ടിപ്പെടുത്തുന്നത് തെറ്റല്ല.
കാസര്‍കോടിന്റെ വൈവിധ്യം നിലനിര്‍ത്തികൊണ്ട് തന്നെ ഇവിടെ ഭരണഭാഷ നടപ്പാക്കേണ്ടതുണ്ടെന്ന് ഡോ.എ.എം.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഭരണഭാഷ നടപ്പിലാക്കുമ്പോള്‍ ഓരോ സ്ഥലത്തെ ജൈവിക പരിസരം അടര്‍ത്തിമാറ്റരുത്. ഇംഗ്ലീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നു. അടിസ്ഥാനപരമായ ഭാഷാ ബോധന പ്രക്രിയ ഉണ്ടാവണമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ശില്‍പശാല എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭരണഭാഷ നടപ്പിലാക്കുമ്പോള്‍ കാസര്‍കോട് ഭാഷ ന്യൂനപക്ഷക്കാരുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. കന്നഡക്കാരുടെ ആശങ്കകള്‍ അകറ്റി അവരെ കൂടി എല്ലാ കാര്യത്തിലും ആകര്‍ഷിക്കാന്‍ കഴിയണം. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ നാരായണന്‍ പേര്യ, വി.വി.പ്രഭാകരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, എ.എസ്.മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ പി .എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിലും, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചനാമത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍.മോഹനവര്‍മ്മ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി.സേതുലക്ഷ്മി കുമാരനാശാന്റെ കവിത ആലപിച്ചു.
Keywords: Barana basha, Shilpashala, Anniversary, Mohana Varmma, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ ഭാഷയും സാമൂഹ്യനീതിയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ എന്ത് നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷ ഇന്നും കോടതിക്ക് പുറത്ത് തന്നെ. അതാത് പ്രദേശത്തിന്റെ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണ ഭാഷ. ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം. ഒരാള്‍ പറയുന്നതും കേള്‍ക്കുന്നതും മറ്റൊരാള്‍ക്ക് മനസിലാവണം. സര്‍ക്കാര്‍ പൊതുജനങ്ങളുമായി സംസാരിക്കാന്‍ സാധാരണക്കാരന്റെ ഭാഷ തന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട് നീതി ഉറപ്പാക്കാന്‍ കന്നഡക്കാര്‍ക്ക് കൂടി പരിഗണന നല്‍കണം.
ഭാഷയാണ് എല്ലാ സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ബീജമന്ത്രമെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. ഭാഷ പറയുന്നതനുസരിച്ചാണ് മറ്റെല്ലാ ശാസ്ത്രങ്ങളും കലകളും ജന്‍മം കൊണ്ടത്. ഭാഷയില്ലെങ്കില്‍ മനുഷ്യനില്‍ ദൈവ സ്പര്‍ശം പോലും ഉണ്ടാകുമായിരുന്നില്ല. ഭാഷാസൗന്ദര്യം കൊണ്ടാണ് ഗീതയും, ഖുറാനും, ബൈബിളും മനുഷ്യമനസില്‍ ശാശ്വത സ്ഥാനം ഉറപ്പിച്ചത്. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ട് തന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണം. അന്യഭാഷയില്‍ നിന്ന് ശബ്ദങ്ങള്‍ കടംകൊണ്ട് മലയാളത്തെ പുഷ്ടിപ്പെടുത്തുന്നത് തെറ്റല്ല.
![]() |
ഭരണഭാഷാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഏകദിന ശില്‍പശാല എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. |