city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരികളെ കൂട്ടത്തോടെ വഴിയാധാരമാക്കി കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമയുടെ ശ്രമം; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത്, കെട്ടിടം പൊളിക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 06.11.2017) മുന്നറിയിപ്പ് നോട്ടീസ് പോലും നല്‍കാതെ 19 ഓളം വ്യാപാരികളെ വഴിയാധാരമാക്കി കെട്ടിടം പൊളിച്ചു മാറ്റാനുള്ള ഉടമയുടെ നീക്കത്തിനെതിരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ സി എല്‍ കോംപ്ലക്‌സാണ് പൊളിച്ചു മാറ്റാന്‍ ഉടമ നീക്കം തുടങ്ങിയത്.

35 വര്‍ഷത്തിലേറെ ഈ കെട്ടിടത്തില്‍ വ്യാപാരം നടത്തിവന്നവരെയും, ഓഫീസ് നടത്തിവന്നവരെയും ഒരു സുപ്രഭാതത്തില്‍ ഇറക്കിവിട്ട് കെട്ടിടം പൊളിക്കാനാണ് ഉടമ ശ്രമം നടത്തിയത്. ഇതേതുടര്‍ന്ന് വ്യാപാരികള്‍ കോടതിയെ സമീപിക്കുകയും, കോടതി കെട്ടിടം പൊളിക്കുന്നത് നവംബര്‍ 18 വരെ തടഞ്ഞുകൊണ്ട് ഇഞ്ചക്ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

എട്ടോളം കച്ചവട സ്ഥാപനങ്ങളും, ടൈലറിംഗ്, സെയില്‍സ് ടാക്‌സ് പ്രാക്ടീഷന്‍ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളും പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുമാറ്റാന്‍ ഉടമ ശ്രമിച്ചത്. ഇതേതുടര്‍ന്ന് ഈ കെട്ടിടത്തിലെ വ്യാപാരികളും സ്ഥാപന ഉടമകളും മര്‍ച്ചന്റ്‌സ് അസോസിയേഷനെ സമീപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തിര പ്രവര്‍ത്തക സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യുകയും വ്യാപാരികള്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സമര പരിപാടികള്‍ ഉള്‍പെടെയുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിനായി വ്യാപാരി സംഘടന കെട്ടിട ഉടമയുമായി ചര്‍ച്ച നടത്തിയെങ്കിലും യാതൊരു വിധ ഒത്തുതീര്‍പ്പിനും ഉടമ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നഷ്ടപരിഹാരം പോലും നല്‍കാതെയാണ് വ്യാപാരികളെ ഒഴിപ്പിക്കാന്‍ നോക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തിന് തൊട്ടുചേര്‍ന്നുള്ള നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചുനീക്കാന്‍ ശ്രമം നടത്തിയപ്പോള്‍ വ്യാപാര സംഘടനയുമായി അന്നത്തെ നഗരസഭാ അധികൃതര്‍ ചര്‍ച്ച നടത്തുകയും പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേമാതൃകയില്‍ സി എല്‍ കോംപ്ലക്‌സ് പൊളിക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനും കെട്ടിട ഉടമ തയ്യാറായില്ല.

നിയമപ്രകാരം ചെയ്യേണ്ട ഒരു നടപടിയും സ്വീകരിക്കാതെയാണ് കെട്ടിട ഉടമ വ്യാപാരികളെ ഒഴിപ്പിക്കാന്‍ നോക്കുന്നത്. ഇതിനെ സംഘടന ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് മൊയ്തീന്‍ കുഞ്ഞി പറഞ്ഞു. സംഘടനാപരമായും നിയമപരമായും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന രേഖയുണ്ടാക്കിയാണ് ഉടമ പൊളിക്കാനുള്ള നീക്കം നടത്തിവന്നത്.

വ്യാപാരികളെ കൂട്ടത്തോടെ വഴിയാധാരമാക്കി കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമയുടെ ശ്രമം; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത്, കെട്ടിടം പൊളിക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, News, Merchant, Building, Merchant-association, Protest, Court, News, Court injunction order against demolition of building.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia