ബസിടിച്ച് മരിച്ച ജീവനക്കാരന്റെ ബന്ധുക്കള്‍ക്ക് 12 ലക്ഷം നഷ്ടപരിഹാരം
Aug 11, 2012, 00:13 IST
കാസര്‍കോട്: കെ.എസ്.ആര്.ടി.സി ബസിടിച്ച് മരിച്ച സെയില്‍സ് ടാക്സ് ജീവനക്കാരന്റെ കുടുംബത്തിന് 12,21,800 രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ കോടതി വിധിച്ചു.
മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്പോസ്റ്റില്‍ ജോലി ചെയ്തിരുന്ന സെയില്‍സ് ടാക്സ് ജീവനക്കാരന് വെസ്റ്റ് എളേരി പൊങ്ങച്ചാലിലെ വി.എം. രാമചന്ദ്രന് കെ.എസ്.ആര്.ടി.സി ബസിടിച്ച് മരിച്ച കേസിലാണ് കോടതി വിധി.
2010 ജൂലെ 31ന് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് ഡ്യൂട്ടിക്കിടയിലായിരുന്നു അപകടം. നഷ്ടപരിഹാരം തേടി ഭാര്യ സി.പി. ലതികയും, മകന് സിദ്ധാര്‍ത്ഥ ചന്ദ്രനും നല്കിയ ഹരജിയിലാണ് കോടതിയുടെ അനുകൂല വിധിയുണ്ടായത്.

Keywords: Bus-accident, Court order, Kasaragod.