അമ്മൂമ്മയുടെ കാല് അടിച്ച് തകര്‍ത്ത ചെറുമക്കള്‍ക്ക് 3 വര്‍ഷം കഠിന തടവ്
Aug 5, 2012, 16:29 IST
കാസര്‍കോട്: അമ്മൂമ്മയുടെ കാല് അടിച്ചുതകര്‍ത്ത കേസില്‍ പ്രതികളായ ചെറുമക്കളെ കോടതി കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
കുറ്റിക്കോല്‍ വെള്ളാലയിലെ ബാലഗോപാലന്(25), അനുജന് സുജിത്ത് കുമാര്‍(24) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നുവര്‍ഷം വീതം കഠിന തടവിനും 5,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം.
2008 ഡിസംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ അമ്മൂമ്മയായ നാരായണി(66)യുടെ കാല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബേഡകം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. നാരായണിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്ന് തേങ്ങ പറിക്കാന്‍ അനുവാദിക്കാത്തതിലുള്ള പകയാണ് ഈ ക്രൂരമായ അക്രമത്തിന് ഇരയാക്കിയത്.

Keywords: Women, Attack, Case, Court punishment, Kuttikol, Kasaragod