ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകരെ വെറുതെ വിട്ടു
Feb 1, 2017, 12:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/02/2017) ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 14 ബി ജെ പി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ബി ജെ പി പ്രവര്‍ത്തകരായ പള്ളിക്കര കൂട്ടക്കനിയിലെ രാമചന്ദ്രന്‍, ബാലകൃഷ്ണന്‍, എ മണികണ്ഠന്‍, മണികണ്ഠന്‍ കുഞ്ഞച്ചന്‍ വളപ്പ്, വിജയന്‍, രാജന്‍, സന്ദീപ്, ഭാസ്‌കരന്‍, ബിജു, ചുള്ളി രാജന്‍, ശ്രീജിത്ത്, സുധാകരന്‍, കൊലത്തുങ്കാല്‍ മണികണ്ഠന്‍, അനില്‍ കുമാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2008 സെപ്തംബര്‍ 11ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൂട്ടക്കനി ഉദയാ ക്ലബിന്റെ ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സുരേഷ്, സുഭാഷ്, സുമേഷ് എന്നിവരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികളെ വെറുതെ വിട്ടത്.
Keywords: Kanhangad, Kasaragod, DYFI, Case, Accuse, BJP, Court, Assault, Kill, Hosdurg, Onam Program.