ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ദമ്പതികള്‍ക്കും മകനും ഗുരുതരം
Dec 24, 2016, 10:07 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24/12/2016) ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും മകനും ഗുരുതരമായി പരിക്കേറ്റു. പരപ്പ കനകപ്പള്ളിയിലെ മഞ്ഞുമ്മം കുഴിയില്‍ ബാബു(65), ഭാര്യ മേരി (55), മകന് എബി(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മങ്കയം വളവിലാണ് അപകടമുണ്ടാത്. റോഡരികില്‍ ഉണക്കാനിട്ടിരുന്ന അടക്കയില്‍ വഴുതി ജീപ്പ് നിയന്ത്രണം വിടുകയും പത്തടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: Vellarikundu, Kasaragod, Kerala, Accident, Injured, Jeep,
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.