city-gold-ad-for-blogger

ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു; വിസ റാക്കറ്റിനെതിരെ അന്വേഷണം

രാജപുരം: (www.kasargodvartha.com 11/07/2017) യുവദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിന് സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍(32), ഭാര്യ ജയലക്ഷ്മി(27) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ റാക്കറ്റിന്റെ കെണിയില്‍ അകപ്പെട്ട് സുനിലിന് അരക്കോടിയോളം രൂപയുടെ സാമ്പത്തിലക ബാധ്യത നേരിട്ടിരുന്നു. പലരില്‍ നിന്നുമായി സ്വരൂപിച്ച തുകകള്‍ വിസ ഏജന്‍സിയെ സുനില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പണവുമായി ഏജന്‍സി മുങ്ങുകയാണുണ്ടായത്.

ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു; വിസ റാക്കറ്റിനെതിരെ അന്വേഷണം

ഇതോടെ കടുത്ത മാനസിക വിഷമത്തിലായ സുനില്‍ ഭാര്യ ജയലക്ഷ്മിക്ക് പാലില്‍ വിഷം ചേര്‍ത്ത് നല്‍കി ജീവനൊടുക്കുകയായിരുന്നു. വിസറാക്കറ്റിനെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related News:

യുവ ദമ്പതികള്‍ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍; മരണ കാരണം കടബാധ്യതയെന്ന് സൂചന

മകനെ കൊല്ലാനാകുന്നില്ല, അവനെ പൊന്നുപോലെ നോക്കണം; മാതാപിതാക്കള്‍ക്ക് സുനില്‍കുമാറിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആത്മഹത്യാകുറിപ്പ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rajapuram, Police, Case, Investigation, DYSP, Couples death; Investigation against visa racket.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia