city-gold-ad-for-blogger

ദമ്പതികള്‍ വിഷം കഴിച്ചു; ഭര്‍ത്താവ് മരിച്ചു, അതീവ ഗുരുതരനിലയില്‍ ഭാര്യ ആശുപത്രിയില്‍

നീര്‍ച്ചാല്‍: (www.kasargodvartha.com 30.01.2017) വിഷം കഴിച്ച് ഭര്‍ത്താവ് മരിച്ചു. അതീവ ഗുരുതരനിലയില്‍ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീര്‍ച്ചാല്‍ ബേള കാര്‍ഗിലിലെ ബാബു പാട്ടാളി (65)യാണ് മരിച്ചത്. ഭാര്യ ലീലാവതി (51)യെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബദിയഡുക്ക പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മകള്‍ക്ക് വിഷം നല്‍കാന്‍ ശ്രമിച്ച ശേഷം ഇരുവരും വിഷം കഴിച്ചതാണെന്ന് പറയപ്പെടുന്നു. കര്‍ണ്ണാടക വിടഌഅര്‍ളപദവില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പാണ് ബാബു പാട്ടാളിയും കുടുംബവും ബേളയിലേയ്ക്ക് താമസം മാറിയെത്തിയത്. മാനസിക രോഗത്തിനു മകള്‍ നിര്‍മ്മല ചികിത്സയിലായിരുന്നു. സ്ഥലം മാറിയാല്‍ രോഗശമനം ഉണ്ടാകുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ബാബുവും കുടുംബവും ബേളയിലെത്തിയത്.

ദമ്പതികള്‍ വിഷം കഴിച്ചു; ഭര്‍ത്താവ് മരിച്ചു, അതീവ ഗുരുതരനിലയില്‍ ഭാര്യ ആശുപത്രിയില്‍


അയല്‍ക്കാരുമായി യാതൊരു തരത്തിലുള്ള ബന്ധവും പുലര്‍ത്താത്ത ബാബുവിനും കുടുംബത്തിനും അയല്‍ക്കാര്‍ വീട്ടിലേയ്ക്കു ശ്രദ്ധിക്കുന്നതു പോലും ഇഷ്ടമായിരുന്നില്ല. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഇരുവരും പ്രകോപിതരാകുന്നതും പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാര്‍ വീടുമായി ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടയിലും മകളുടെ ചികിത്സ തുടര്‍ന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതാണ് മകള്‍ക്ക് വിഷം നല്‍കാന്‍ കാരണമെന്നാണ് വിവരം.

ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീട്ടില്‍ വച്ച് മകള്‍ നിര്‍മ്മലയ്ക്കു വിഷം നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകള്‍ കുതറിയോടുകയും അയല്‍ വീട്ടില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഓടിയെത്തിയ അയല്‍ക്കാര്‍ ഇരുവരെയും വീട്ടിനകത്തു വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ബാബു മരിച്ചിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഭാര്യ ലീലാവതിയെ മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

നിര്‍മലയെ കൂടാതെ മറ്റൊരു മകള്‍ സുനിത വിവാഹിതയായി ഭര്‍തൃവീട്ടിലാണ് താമസം. മകന്‍ ഹരീഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: kasargod, Kerala, suicide-attempt, hospital, suicide, case, Investigation, Death, Police, Bela, Babu Pattali, Leelavathi, Couples commits suicide attempt, Husband dies

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia