ദമ്പതികളെ മുഖംമൂടി സംഘം അക്രമിച്ചു
Apr 4, 2012, 23:10 IST
മധൂര്‍: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ മായിപ്പാടി കിന്‍ഫ്രക്ക് സമീപം മുഖംമൂടി ധരിച്ച സംഘ് പരിവാര്‍ സംഘം അക്രമിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ മായിപ്പാടിയിലെ സി.എച്ച്. ഇസ്മയിലി (32)നെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേര് ചോദിച്ച് അക്രമിക്കുകയായിരുന്നു. ഇസ്മയിലിന്റെ ഭാര്യ അസ്മയുടെയും കുട്ടികളുടെയും നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച മാരുതി കാറും തകര്‍ത്തു.
മായിപ്പാടി ആര്‍.ആര്‍. സര്‍ക്കിള്‍, കണ്ണൂര്‍ റോഡ്, കിന്‍ഫ്ര ഭാഗങ്ങളില്‍ രാത്രിയും പകലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സഞ്ചാര സ്വാതന്ത്യ്രംപോലും നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബസ്സുകള്‍ തടഞ്ഞതിനാല്‍ സീതാംഗോളി റൂട്ടില്‍ സ്വകാര്യ ബസ്സോട്ടം നിലച്ചിരുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളിലും എന്ത് അനിഷ്ട സംഭവങ്ങള്‍ നടന്നാലും ഈ ഭാഗത്തുകൂടി യാത്ര ചെയ്യുന്നവരെ പേര് ചോദിച്ച് അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ന്നതും പതിവാണ്.
Keywords: Couples attacked, Mayipady, Kasaragod






