ആദൂര്‍ പൊലീസ് പീഡിപ്പിക്കുന്നതായി ദമ്പതികള്‍
Apr 23, 2013, 20:14 IST
കാസര്‍കോട്: കള്ളക്കേസില്‍ കുടുക്കി ആദൂര്‍ പൊലീസ് പീഡിപ്പിക്കുന്നതായി ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുത്തൂരിലെ അധ്യാപിക എ ഹരിണാക്ഷിയും ഭര്‍ത്താവ് നെട്ടണിഗെയിലെ ലംബോധര റൈയുമാണ് ആദൂര്‍ സിഐ എ സതീഷ്കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മാര്‍ച്ച് 18ന് ഹരിണാക്ഷിയുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഇവര്‍ പറഞ്ഞു. ബൈക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടും പൊലീസ് നല്‍കിയില്ല. സിഐക്കെതിരെ വീണ്ടും കോടതിയില്‍ പരാതി നല്കിയപ്പോള് മോട്ടോര്‍ സൈക്കിള്‍ കൈമാറിയെങ്കിലും രേഖകളും താക്കോലും കൊടുത്തില്ല.
സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി, വനിതാകമീഷന്, മനുഷ്യാവകാശ കമീഷന്, പൊലീസ് കംപ്ലൈന്റ് സെല്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ഹരിണാക്ഷി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്തും പങ്കെടുത്തു.
Keywords: Kerala, Adhur, CI, A. Satheeshkumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, BJP.