അനധികൃതമായി കുട്ടിയെ ദത്തെടുത്തു; ദമ്പതികള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു, കുട്ടിയെ എത്തിച്ചത് ഭര്‍ത്താവെന്ന് ഭാര്യയുടെ മൊഴി
Sep 17, 2018, 16:23 IST
ഉദുമ: (www.kasargodvartha.com 17.09.2018) 10 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി ദത്തെടുത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തു. ഉദുമ ഏരോല്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
രണ്ടാഴ്ച മുമ്പാണ് ഇവിടെ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തിയതായി പോലീസിന് ചിലര്‍ വിവരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തുകയും കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തതാണെന്ന് തെളിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഭര്‍ത്താവാണ് തനിക്ക് കുഞ്ഞിനെ എത്തിച്ചതെന്നും ഭര്‍ത്താവ് സ്ഥലത്തില്ലെന്നുമാണ് ഭര്‍തൃമതി പോലീസിന് മൊഴി നല്‍കിയത്.
കുഞ്ഞിനെ പോലീസ് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസിനു മുമ്പാകെ ഹാജരാക്കിയതിനെ തുടര്‍ന്ന് തളിപ്പറമ്പ് പട്ടുവത്തുള്ള സ്‌നേഹനികേതന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ പിടികൂടിയാല്‍ മാത്രമേ എവിടെ നിന്നാണ് കുട്ടിയെ എത്തിച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Uduma, Kasaragod, husband, House-wife, Children, Couples adopted baby illegally; Police case registered
< !- START disable copy paste -->