city-gold-ad-for-blogger

മഞ്ചേശ്വരം ലൈംഗീക പീഡനം: സഹോദരിമാരെ കൗണ്‍സിലിംഗിന് വിധേയമാക്കി

മഞ്ചേശ്വരം ലൈംഗീക പീഡനം: സഹോദരിമാരെ കൗണ്‍സിലിംഗിന് വിധേയമാക്കി
കാസര്‍കോട്: മഞ്ചേശ്വരത്തെ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ സഹോദരന്‍ പലര്‍ക്കും കാഴ്ച വെച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. എന്നാല്‍ പ്രതികളുടെ അറസ്റ്റ് നീണ്ടു പോവുകയാണ്. പീഡനക്കേസില്‍ ഏതാനും പേര്‍ പോലീസ് വലയിലായിട്ടുണ്ടെങ്കിലും ഇവരുടെ പങ്ക് വ്യക്തമാകാത്തത് കൊണ്ടാണ് അറസ്റ്റ് നീണ്ടു പോകുന്നതെന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പീഡനവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു പേരാണുള്ളത്. ഇതില്‍ പെണ്‍കുട്ടികളുടെ സഹോദരന്‍ അബ്ദുല്‍ അസീസും സുഹൃത്ത് ഹസൈനാര്‍ എന്ന അഷ്‌റഫും മാത്രമാണ് അറസ്റ്റിലായി റിമാന്‍ഡിലുള്ളത്. പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികളെയും വൈദ്യ പരിശോധന നടത്തിയതില്‍ പീഡനം തെളിഞ്ഞിട്ടുണ്ട്. ഇവരെ കൗണ്‍സിലിംഗിനും വിധേയമാക്കിയിട്ടുണ്ട്. അതിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

പെണ്‍കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തതോടെയാണ് മാതാപിതാക്കള്‍ പീഡനത്തില്‍ ഒത്താശ ചെയ്തിട്ടില്ലെന്ന് വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സഹോദരന്‍ അബ്ദുല്‍ അസീസ് ഇടയ്ക്കിടെ വിനോദ യാത്രയ്ക്കാണെന്ന് പറഞ്ഞ് കൊണ്ടു പോയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മൂത്ത സഹോദരിയെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇളയ സഹോദരിയെയും സുഹൃത്തുക്കള്‍ക്കും മറ്റും കാഴ്ച വെച്ചത്.

കേസിലെ ഇടനിലക്കാരിയായ മംഗലാപുരം തൊക്കോട്ടെ സുഹ്‌റ, കശുവണ്ടി വ്യവസായി മച്ചംപാടിയിലെ അബൂബക്കര്‍, ലോറി ഡ്രൈവര്‍ പാവൂരിലെ സിദ്ദിഖ്, മോണു തുടങ്ങിയവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ജമീലയെന്ന സ്ത്രീയും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ഉന്നതരടക്കം മറ്റു നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു. പോലീസ് സംഭവത്തെകുറിച്ച് വിശദമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

Keywords:  Manjeshwaram, Rape, Sisters,Kasaragod, Brothers, Police,Arrest, Girl, Parents, Treatment, Woman, Kerala, Counselling for sex scandal victims

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia