കൗണ്‍സിലറുടെ ചെളിവെള്ളത്തില്‍ കിടന്നുള്ള പ്രതിഷേധം അധികൃതരുടെ കണ്ണുതുറപ്പിച്ചു; ഞാണിക്കടവില്‍ കുഴിയടക്കല്‍ പ്രവര്‍ത്തി തുടങ്ങി
Jul 12, 2018, 13:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2018) കൗണ്‍സിലറുടെ ചെളിവെള്ളത്തില്‍ കിടന്നുള്ള പ്രതിഷേധം അധികൃതരുടെ കണ്ണുതുറപ്പിച്ചു. ഞാണിക്കടവ്-ശവപ്പറമ്പ് റോഡിലെ കുഴിയടയ്ക്കല്‍ പ്രവൃത്തി തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ പി. അബൂബക്കറാണ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ചെളിവെള്ളത്തില്‍ കിടന്നുകൊണ്ട് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഇതിനു പിന്നാലെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരനും പരാതി നല്‍കിയിരുന്നു. സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതോടെ കുഴിയടക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതിരുന്നതോടെ കൗണ്‍സിലര്‍ ചെളിവെള്ളത്തില്‍ കിടന്നുകൊണ്ട് പ്രതിഷേധിച്ചത്.
Related News:
റോഡിന്റെ ശോചനീയാവസ്ഥ; ചെളിവെള്ളത്തില്‍ കിടന്ന് റോഡ് ഉപരോധിച്ച് കൗണ്‍സിലര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road-damage, Road Tarring, Kanhangad, Minister, Councilor's protest; Nhanikkadavu Road tarring work started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Road-damage, Road Tarring, Kanhangad, Minister, Councilor's protest; Nhanikkadavu Road tarring work started
< !- START disable copy paste -->