ട്രെയിനിലെ ബര്‍ത്തില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Mar 23, 2013, 18:39 IST
കാസര്‍കോട്: ട്രെയിനിലെ ബര്‍ത്തില്‍ നിന്ന് വീണ് മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. കാസര്‍കോട് ഗവ.ആശുപത്രി മോര്‍ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
വെള്ളിയാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് പുതുശ്ശേരിയിലേക്കുള്ള ട്രെയിനിലെ എസ് 4 കോച്ചിലെ ബര്‍ത്തില്‍ നിന്ന് വീണാണ് 40 വയസ് തോന്നിക്കുന്ന ആള്‍ മരിച്ചത്. ചുവന്ന വരയുള്ള വെളുത്ത ഷര്‍ട്ടും നരച്ച നീല ജീന്‍സ് പാന്റും കയ്യില്ലാത്ത ബനിയനും അടിവസ്ത്രവും ധരിച്ചിട്ടുണ്ട്. അരയില്‍ ചുവന്ന നൂല്‍ കെട്ടിയിട്ടുണ്ട്. 169 സെന്റീമീറ്റര്‍ ഉയരവും ഇരു നിറവുമാണ്.
വലത് മാറില്‍ വലത് ഭാഗത്തായി ഒരു കാക്കപ്പുള്ളിയും മുതുകില്‍ ഒരു വലിയ മുറിക്കലയുമുണ്ട്. ഇടതുകാല്‍ മുട്ടിന് ചെറിയ മുറിക്കലയും ഇടതുഭാഗം നെറ്റിയില്‍ വലിയ മുറിക്കലയും ഉണ്ട്. തലമുടിയില്‍ ഇടകലര്‍ന്ന് നര വീണിട്ടുണ്ട്. താടി വളര്‍ത്തിയിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ 04994 223030 എന്ന നമ്പറില്‍ കാസര്‍കോട് റെയില്‍വെ പോലീസിനെ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.
Keywords: Train, Deadbody, Death, police-enquiry, kasaragod, Kerala, Railway station, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.