city-gold-ad-for-blogger

പഞ്ചായത്ത് ആശ്രയ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പരാതി; അര്‍ഹതപ്പെട്ട സ്ത്രീക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത വീടെന്ന് ആക്ഷേപം

ഉദുമ: (www.kasargodvartha.com 18.11.2017) ഉദുമ ഗ്രാമപഞ്ചായത്തില്‍ വെച്ചു നടന്ന ബോര്‍ഡ് യോഗത്തില്‍ കലഹം മൂത്തു. രാവിലെ പത്തിനു ചേര്‍ന്ന യോഗം ഏറെ വൈകും വരെ നീണ്ടു നിന്നു. മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതി സംബന്ധിച്ച് നിലവിലെ ഭരണ സമിതി ഉന്നയിച്ച ആരോപണങ്ങളായിരുന്നു കത്തിക്കാളിയത്. അഗതി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അടക്കം അനുവദിച്ച തുടര്‍ പദ്ധതി ഫണ്ട് പ്രകാരം നാലു ലക്ഷം രൂപ ഉദുമയിലെ സി.ഡി.എസ് കൈപ്പറ്റിയിരുന്നു.

ബേക്കല്‍ വാര്‍ഡിലെ അഗതിയായ ഒരു പെണ്‍കുട്ടിക്കു വീടു വെച്ചു കൊടുക്കാനായിരുന്നു പണം സി.ഡി.എസിനെ ഏല്‍പ്പിച്ചിരുന്നത്. അപേക്ഷക അഗതിയായതു കാരണം ആശ്രയയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന വീടുപണിയുടെ എല്ലാ ചുമതലയും സി.ഡി.എസിനാണ്.

പഞ്ചായത്ത് കൈമാറിയ ഫണ്ട് ക്രമരഹിതമായി സൂക്ഷിച്ചുവെന്നും, വഴിവിട്ടു ചിലവഴിച്ചുവെന്നും വസ്തുതകള്‍ നിരത്തി യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചു. ഒരേ വസ്തു തന്നെ രണ്ടു നിരക്കു വെച്ച് ആധാരം ചെയ്ത് സ്വത്ത് വാങ്ങിയതിലും പ്രത്യക്ഷമായി അഴിമതി നിഴലിക്കുന്നു. ഇത് അന്വേഷിക്കാന്‍ വിജിലിന്‍സിനു പരാതി നല്‍കിയതായി ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, മുന്‍ മെമ്പറും കൂടിയായ ഹമീദ് മാങ്ങാട് അറിയിച്ചു.

കരാറുകാരനുമായി ഒത്തു ചേര്‍ന്ന് പഴയ ഉരുപ്പടികള്‍ ഉപയോഗിച്ച് വിറകു പുരക്കു സമാനമായ ഒരു കൂരയാണ് നിര്‍മ്മിച്ചു നല്‍കിയത്. ഇത് മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത നടപടിയാണ്. ഉത്തരത്തിലും മോന്തായത്തിലും കുത്തി നിര്‍ത്താന്‍ ഒരു തൂണുപോലുമില്ലാത്ത വീട് വാസയോഗ്യമല്ലെന്നും, ആതുരസേവന രംഗത്തിന് ഈ ശൈലി ചേര്‍ന്നതല്ലെന്നും പഞ്ചായത്തിലെ നിലവിലുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥനെക്കൊണ്ട് ഇത് പുനരന്വേഷിപ്പിക്കുമെന്നും ഹമീദ് അറിയിച്ചു. മുന്‍ ഭരണ സമിതിയുടെ കാലത്ത് തൊഴിലുറപ്പു പദ്ധതിയില്‍ അടക്കം വന്നു ചേര്‍ന്ന നോട്ടക്കുറവും, ജീവനക്കാരന്‍ വ്യാജ ബില്ലു നല്‍കി പണം പിരിച്ചത് അടക്കമുള്ള നിരവധി വിഷയങ്ങള്‍ വിജിലന്‍സ് അന്വേഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആശ്രയ പദ്ധതിയിലെ അഴിമതി.

2008-2009 കാലത്തെ തുടര്‍ പദ്ധതിയില്‍പെടുത്തി ലഭിച്ച ഫണ്ട് തന്റെ ചുമതലയില്‍ നടന്നു എന്നതില്‍ കവിഞ്ഞ് പ്രവൃത്തിയില്‍ തനിക്ക് മറ്റു തരത്തിലുള്ള യാതൊരു പങ്കുമില്ലെന്നും ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗീതാ ഗോവിന്ദനും പറഞ്ഞു.

റിപോര്‍ട്ട്: പ്രതിഭാരാജന്‍

പഞ്ചായത്ത് ആശ്രയ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പരാതി; അര്‍ഹതപ്പെട്ട സ്ത്രീക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത വീടെന്ന് ആക്ഷേപം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uduma, Woman, Corruption Uduma Panchayat Ashraya Project

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia