city-gold-ad-for-blogger

കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ അനധികൃത നിയമനമെന്ന് പരാതി

അധ്യാപക യോഗ്യതയില്ലാത്തവരെ ഏല്‍പ്പിച്ചത് 4 പഠന വിഭാഗത്തിന്റെ ചുമതല

കാസര്‍കോട്: (www.kasargodvartha.com 14/02/2015) കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ അനധികൃത നിയമനമെന്ന് പരാതി. പ്ലാന്റ് സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസറായി ഡെപ്യൂട്ടേഷനിലെത്തിയ അധ്യാപകന്റെ നിയമനത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡില്‍ സയന്റിസ്റ്റായിരുന്ന വ്യക്തിയെ കേന്ദ്രസര്‍വ്വകലാശാലിയല്‍ അധ്യാപകനായി ഡെപ്യുട്ടേഷനില്‍ നിയമിച്ചത് നിയമ വിരുദ്ധമാണ്. യുജിസി നിര്‍ദ്ദേശിക്കുന്ന അധ്യാപകയോഗ്യതയില്ലാത്ത വ്യക്തിയെ 4 വ്യത്യസ്ത പഠന വിഭാഗത്തിന്റെ തലവനാക്കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിയുണ്ട്.

പ്ലാന്റ് സയന്‍സ്, ജെനോമിക്ക് സയന്‍സ്, അനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി എന്നീ 4 വ്യത്യസ്ത പഠന വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സിന്റെ ഡീനായും ഇദ്ദേഹത്തെ നിയമിച്ചു. റബ്ബര്‍ ബോഡില്‍ സയന്റിസ്റ്റായിരുന്ന വ്യക്തിയെ അധ്യാപക പരിചയം ഇല്ലെന്ന കാരണത്താല്‍ രണ്ട് മാസം മുമ്പ് ഉത്തര കടലാസുകള്‍ മൂല്യനിര്‍ണ്ണയും നടത്തുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

രണ്ട് മാസത്തിന് ശേഷം ഇതേ വ്യക്തിയെ 4 പഠന വിഭാഗത്തിന്റെ ചുമതല നല്‍കിയതില്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഒരു വര്‍ഷത്തേക്ക് ഡെപ്യുട്ടേഷനില്‍ നിയമിതനായ ഈ അധ്യാപകന് കീഴില്‍ 4 വിദ്യാര്‍ഥികള്‍ ഗവേഷണ പഠനം നടത്തുന്നുണ്ട്.

ഒരു വര്‍ഷത്തിന് ശേഷം ഡെപ്യുട്ടേഷന്‍ കാലാവധിയുള്ള അധ്യാപകനു കീഴില്‍ ഒന്നു മുതല്‍ 5 വര്‍ഷം വരെ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് പഠനം നടത്തുക എന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപക നിയമനത്തെ കുറിച്ച് ഉയര്‍ന്ന ഈ കടുത്ത ആരോപണങ്ങളോട് പ്രതികരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ അനധികൃത നിയമനമെന്ന് പരാതി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia