സൊസൈറ്റിയില്‍ ഒന്നരക്കോടിയുടെ ക്രമക്കേട്; മുന്‍സെക്രട്ടറിക്കെതിരെ കേസ്
Sep 10, 2017, 18:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.09.2017) സൊസൈറ്റിയില്‍ നിന്നും 1,63,44,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. പൈവളിഗെ അര്‍ബന്‍ സൊസൈറ്റിയുടെ കൈക്കമ്പ ശാഖയില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രസിഡണ്ടിന്റെ പരാതിയില്‍ മുന്‍ സെക്രട്ടറി ബാക്രബയല്‍ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ആറ് മാസം മുമ്പ് നടന്ന ഓഡിറ്റിംഗില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ സെക്രട്ടറിയെ സസ്പെന്റ് ചെയ്യുകയും പണം തിരിച്ചടക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പണം തിരിച്ചടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രസിഡണ്ട് പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Manjeshwaram, news, case, Police, Corruption; case against ex secretary
Keywords: Kasaragod, Kerala, Manjeshwaram, news, case, Police, Corruption; case against ex secretary