city-gold-ad-for-blogger

കൊറോണ: വ്യാപാര മാന്ദ്യം, സര്‍ക്കാര്‍ ഇടപെടണം

കുമ്പള: (www.kasargodvartha.com 17.03.2020) റൂം വാടകയും വൈദ്യുതി ബില്ലും തൊഴിലാളികളുടെ ശമ്പളവും അടക്കം ഒന്നിനും വഴി കണ്ടെത്താനാവാതെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായതോടെ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. കൊറോണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകാലമായി തുടരുന്ന വ്യാപാര മാന്ദ്യമാണ് വ്യാപാരികളുടെ വയറ്റത്തടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സത്വര നടപടികളുമായി സര്‍ക്കാറാണ് മുന്നോട്ട് വരേണ്ടത്.

ഇനിയങ്ങോട്ട് പിടിച്ച് നില്‍ക്കാനാവാത്ത ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. എന്ത് ചെയ്യണമെന്ന ഒരു പിടിയുമില്ല. എല്ലാം കൈവിട്ടത് പോലെയാണിപ്പോള്‍. ഇനിയും ഈ സ്തംഭനാവസ്ഥ തുടര്‍ന്നാല്‍ സ്ഥാപനം അടച്ചു പൂട്ടുകയല്ലാതെ വേറെ വഴിയില്ലെന്ന് വ്യാപാരികള്‍ സങ്കടത്തോടെ പറയുന്നു.

അതാത് കെട്ടിട ഉടമകളുമായി ബന്ധപ്പെട്ട് ഈ മാസത്തെ വാടക ഈടാക്കുന്നത് ഒഴിവാക്കുക, വൈദ്യുതി ബില്ല് കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികള്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുന്നത്. ഈ വിഷയത്തില്‍ വ്യാപാരി സംഘടനകള്‍ തുടരുന്ന മൗനത്തില്‍ വ്യാപാരികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധമുണ്ട്. സര്‍ക്കാറില്‍ ഈ ആവശ്യമുന്നയിച്ച് മന്ത്രിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും മറ്റും നേരിട്ട് പരാതി നല്‍കാനാണ് ചെറുകിട വ്യാപാരികള്‍ തയ്യാറായിരിക്കുന്നത്.

കൊറോണ: വ്യാപാര മാന്ദ്യം, സര്‍ക്കാര്‍ ഇടപെടണം


Keywords:  Kasaragod, Kerala, news, Kumbala, Merchant, Corona virus: trade recession

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia