കാസര്‍കോട് സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു
Sep 24, 2016, 13:36 IST
കാസര്‍കോട്: (www.kasargodvartha.com 24/09/2016) കേളുഗുഡെയില്‍ പുതുതമായി നിര്‍മിക്കുന്ന 33 കെ വി സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്.
കണ്‍ട്രോള്‍ റൂമിലെ 33 കെവി പാനലിലെ ചെമ്പ് കമ്പികളാണ് അഴിച്ചെടുത്ത് കൊണ്ടുപോയത്. മൊത്തം 60 പാനലുകളിലെ ചമ്പ് കമ്പികളാണ് കൊണ്ടുപോയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
സബ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ പിറകുഭാഗത്ത് കേബിള്‍ കടന്നുപോകാന്‍ ഉണ്ടാകിയ വഴിയിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു. സബ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലം മുള്ളുകമ്പികൊണ്ട് കെട്ടിവേര്‍തിരിച്ചതാണ്. ഇത് പൊളിച്ചാണ് കോംപൗണ്ടിന് അകത്തേക്ക് പ്രവേശിച്ചത്.
ഇത്തരത്തില്‍ ചെമ്പ് കമ്പികള്‍ കവര്‍ച്ചചെയ്യുന്ന വന്‍ സംഘം ജില്ലാ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പി സി സെക്ഷന്‍ സബ് എഞ്ചിനിയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സബ് സ്‌റ്റേഷനിലെ തന്നെ ടൂള്‍സ് ഉപയോഗിച്ചാണ് പാനലുകള്‍ അഴിച്ച് അകത്തെ കമ്പികള്‍ എടുത്തിരിക്കുന്നത്. മോഷ്ടാക്കള്‍ കൊണ്ടുവന്ന ഒരു പൈപ്പ് റേഞ്ച് ഇവിടെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Keywords: Kasaragod, Robbery, Kerala, Theft, Kasaragod Sub Station Control Room, Copper, Copper cable stolen from KSEB sub station