Protest | സഹകരണ പെൻഷൻകാർ അനിശ്ചിതകാല സമരത്തിലേക്ക്; 19-ന് കലക്ടറേറ്റ് മാർച്ചും ധർണയും
● ജീവിത സായാഹ്നത്തിൽ സൗജന്യ വൈദ്യസഹായം ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
● സമരത്തിന്റെ ഭാഗമായി ഡിസംബർ 19-ന് കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
● 2025 ജനുവരി 15 മുതൽ 30 വരെ സംസ്ഥാന വ്യാപക വാഹന പ്രചരണ ജാഥ നടത്തും.
കാസർകോട്: (KasargodVartha) സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത കമ്മീഷൻ റിപ്പോർട്ട് തള്ളണമെന്നും, നിഷേധിക്കപ്പെട്ട ഡി.എ അനുവദിക്കണമെന്നും, മിനിമം പെൻഷൻ 3600 രൂപയിൽ നിന്ന് വർദ്ധിപ്പിക്കണമെന്നും, പരമാവധി പെൻഷൻ പരിധി 18450 രൂപയിൽ നിന്ന് ഉയർത്തണമെന്നും ആവശ്യപ്പെട്ട് 20000-ൽ പരം സഹകരണ പെൻഷൻകാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതായി ഹാർവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജീവിത സായാഹ്നത്തിൽ സൗജന്യ വൈദ്യസഹായം ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. റിട്ടയേർഡ് ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മീഷൻ റിപ്പോർട്ട് സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രക്ഷോഭം ശക്തമാക്കാൻ പെൻഷൻകാർ തീരുമാനിച്ചത്.
സമരത്തിന്റെ ഭാഗമായി ഡിസംബർ 19-ന് കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും. പ്രമുഖ സഹകാരികളും സർവീസ് സംഘടനാ നേതാക്കളും ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ 2025 ജനുവരി 15 മുതൽ 30 വരെ സംസ്ഥാന വ്യാപക വാഹന പ്രചരണ ജാഥ നടത്തും. തുടർന്ന് 2025 ഫെബ്രുവരിയിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും.
പി.വി ഭാസ്കരൻ, മുകുന്ദൻ വി, എം.കുഞ്ഞിരാമൻ നായർ, ബാലകൃഷ്ണൻ കെ, പി.വിജയൻ, എം.രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#CooperativePensioners, #Strike, #Kasaragod, #PensionIncrease, #Protest, #HealthInsurance