ആശുപത്രിയില്‍ ലിഫ്റ്റ് മോട്ടോര്‍ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ചോദിച്ചത് കൊള്ളക്കൂലി
May 31, 2012, 12:50 IST
കഴിഞ്ഞ ഒന്നരമാസമായി ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട്. ലിഫ്റ്റ് നന്നാക്കാത്തതിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ അഹമ്മദബാദില്‍ നിന്ന് മോട്ടോര്‍ കാസര്‍കോട്ടെത്തിയത്. ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചതുമൂലം മൂന്നുപേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെ മുകള്‍ നിലയില്‍ നിന്ന് താഴെ എത്തിക്കുകയായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് മൃതദേഹം ഇങ്ങനെ ഏറെ പണിപ്പെട്ട് ബന്ധുക്കള്‍ക്ക് കൊണ്ടുപോകേണ്ടി വന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ലിഫ്റ്റ് ചത്തുകിടക്കുകയായിരുന്നു.
ദേവന്‍ കനിഞ്ഞിട്ടും പൂജാരി കനിഞ്ഞില്ലെന്ന് പറഞ്ഞതുപോലെ മന്ത്രി ആവശ്യപ്പെട്ടിട്ടും ലിഫ്റ്റ് ഉടനടി നന്നാക്കാനുള്ള ചിന്തപോലും അധികൃതരില്‍ ഉദിച്ചിരുന്നില്ല. സര്‍ക്കാര്‍ കാര്യം എല്ലാം മുറപോലെ എന്ന മട്ടിലായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ ഇതിന്മേലുള്ള നിലപാട്.
Keywords: Kasaragod, General-hospital, Wage, Lift motor, Coolie