നോട്ടുമാറ്റാനെത്തി വലഞ്ഞവര്‍ക്ക് ആശ്വാസമേകി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ ശീതളപാനീയം
Nov 13, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 13/11/2016) ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും നോട്ടുമാറാനെത്തി മണിക്കൂറുകളോളം കാത്തുനിന്നവര്‍ക്ക് ഇത്തിരി ആശ്വാസമായി ദീനാര്‍ ഐക്യവേദിയുടെ ശീതളപാനീയ വിതരണം. അവധി ദിനമായ ഞായറാഴ്ചയും ബാങ്കും പോസ്‌റ്റോഫീസുകളും നോട്ടുമാറാന്‍ തുറന്നിരുന്നു. ഞായറാഴ്ചയും നോട്ടുമാറ്റാന്‍ ജനങ്ങളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. ക്യൂ നിന്ന് വലഞ്ഞവര്‍ക്ക് ദീനാര്‍ ഐക്യവേദി നല്‍കിയ ശീതളപാനീയം കുളിരേകി.
നൂറുകണക്കിനാളുകളാണ് നോട്ടുമാറാന്‍ ഞായറാഴ്ചയും എത്തിയത്. രാവിലെ മുതല്‍ തന്നെ വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. ജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് ഐക്യവേദി പ്രവര്‍ത്തകര്‍ ശീതളപാനീയവുമായി എത്തിയത്. ഇതിനു മുമ്പും നിരവധി കാരുണ്യ- സേവന പ്രവര്‍ത്തനങ്ങളുമായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്നു.

Keywords: Kasaragod, Kerala, Malik deenar, Bank, cash, Cool drinks distributed for bank customers, Cool drinks distributed for bank customers by Deenar Aikyavedi.