കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസുദ്യോഗസ്ഥന്റെ ബന്ധുവിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദം ശക്തം
Feb 2, 2019, 23:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.02.2019) രാജപുരം പെരുതടി പുളിങ്കൊച്ചിയില്‍ കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്റെ ബന്ധുവിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദം ശക്തമായതായി ആരോപണം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിതാവിനെയും മകനെയും അറസ്റ്റു ചെയ്തത്. സംഘത്തിലെ മറ്റു നാലു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
പെരുതടി പുളിങ്കൊച്ചിയിലെ അണ്ണയ്യ നായിക്ക് (65), മകന്‍ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അണ്ണയ നായിക്കിന്റെ വീട് പരിശോധിച്ചപ്പോഴാണ് തട്ടിന്‍മുകളില്‍ നിന്നും കാട്ടുപന്നിയിറച്ചി കഷണങ്ങളാക്കി ഉണങ്ങാനിട്ട നിലയിലും പന്നിയുടെ തല വീട്ടുപറമ്പില്‍ നിന്നും കണ്ടെടുത്തത്. സംഘത്തിലെ മറ്റു നാലു പേരായ പുളിങ്കൊച്ചിയിലെ സുരേഷ്, പി കെ ചന്ദ്രന്‍, കേശവന്‍, രതീഷ് എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ പന്നിയിറച്ചിയുടെ പങ്ക് പറ്റിയവരാണെന്ന് പറയപ്പെടുന്നത്.
രാജപുരം മരുതോം വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെയും മറ്റും സഹായത്തോടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പിടികിട്ടാനുള്ള നാലംഗ സംഘത്തില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദം നടന്നുവരുന്നതായാണ് ആക്ഷേപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Controversy over Wild Pig killed case, Kanhangad, Kasaragod, News, Police, Pig, Controversy over Wild Pig killed case