city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗിന്റെ നിര്‍ണായക സൈബര്‍ വിംഗ് യോഗത്തില്‍ വ്യാജ മണല്‍ പാസ് കേസിലെ പ്രതി നുഴഞ്ഞുകയറി

കാസര്‍കോട്: (www.kasargodvartha.com 17/03/2015) മുസ്ലിം യാത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൈബര്‍ വിംഗ് രൂപവല്‍ക്കരണ യോഗത്തില്‍ വ്യാജ മണല്‍ പാസ് കേസിലെ പ്രതി നുഴഞ്ഞുകയറിയത് യൂത്ത് ലീഗില്‍ ചര്‍ച്ചാവിഷയമായി. ഗ്രീന്‍ ഡ്രീംസ് എന്ന പേരിലാണ് യൂത്ത് ലീഗ് സൈബര്‍ കൂട്ടായ്മ രൂപീകരിക്കുന്നത്. മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും സോഷ്യല്‍ മീഡിയയിലൂടേയും മറ്റു മാധ്യമങ്ങളിലൂടേയും എതിര്‍ക്കുന്നവര്‍ക്ക് യോജിച്ച മറുപടി നല്‍കുന്നതിനും പാര്‍ട്ടിയുടെ സൈബര്‍ലോകത്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും മറ്റുമാണ് പുതിയ വിംഗ് തുടങ്ങുന്നത്.

ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച കോഴിക്കോട്ട് മലബാര്‍ മേഖലയിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. തിരുവനന്തപുരം ഉള്‍പെടെയുള്ള മേഖലകളിലും സമാനമായ യോഗം നടന്നിരുന്നു. 'വര്‍ഗീയതക്കെതിരെ മതേതര കേരളം' എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവകേരള യാത്രയുടെ പ്രചരണംകൂടി കണക്കിലെടുത്താണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍നിന്നും അഞ്ച് പേരെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എല്ലാ മണ്ഡലത്തില്‍നിന്നും ഒരോ ഭാരവാഹികളെ യോഗത്തിന് അയക്കാനാണ് തീരുമാനിച്ചിരുന്നത്. കാസര്‍കോട് ജില്ലയില്‍നിന്നും ആകെ അഞ്ച് പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നതെങ്കിലും നാല് പേരും കാസര്‍കോട് മണ്ഡലത്തില്‍നിന്നുള്ളവരായിരുന്നു.

യൂത്ത് ലീഗ് അച്ചടക്ക നടപടി സ്വീകരിച്ച വ്യാജ മണല്‍പാസ് കേസിലെ പ്രതി സൈബര്‍ വിംഗ് യോഗത്തില്‍ സംബന്ധിച്ച വിവരം അറിഞ്ഞ ഉടനെ കൂട്ടായ്മയില്‍നിന്നും ഇയാളെ നീക്കംചെയ്തതായാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വ്യാജ മണല്‍ പാസ് കേസിലെ പ്രതി യൂത്ത് ലീഗിന്റെ സൈബര്‍ കൂട്ടായ്മയുടെ യോഗത്തില്‍ സംബന്ധിച്ചതായുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതേകുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖ് അലിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇനി നേതൃത്വം സൂക്ഷ്മത പുലര്‍ത്തുമെന്നും അദ്ദഹം വ്യക്തമാക്കി.

കേസില്‍ പ്രതിയായവരും ആരോപണ വിധേയരായവരും പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കുന്നത് അണികളില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുമെന്നും യൂത്ത് ലീഗിന്റെ മറ്റു ഭാരവാഹികള്‍ക്കൊപ്പം വ്യാജ മണല്‍പാസ് കേസിലെ പ്രതി സൈബര്‍ വിംഗ് യോഗത്തില്‍ സംബന്ധിച്ചതിനെകുറിച്ച് മറ്റു ഭാരവാഹികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. വ്യാജ മണല്‍പാസ് കേസിലെ പ്രതി യൂത്ത് ലീഗിന്റെ ചില നേതാക്കള്‍ക്കൊപ്പവും വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതായുള്ള പരാതിയെകുറിച്ചും അന്വേഷിക്കുമെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
യൂത്ത് ലീഗിന്റെ നിര്‍ണായക സൈബര്‍ വിംഗ് യോഗത്തില്‍ വ്യാജ മണല്‍ പാസ് കേസിലെ പ്രതി നുഴഞ്ഞുകയറി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പിസി തോമസും പിള്ളയും ലയിച്ച് എല്‍ഡിഎഫിലെ രണ്ടാം കേരള കോണ്‍ഗ്രസാകാന്‍ ഒരുക്കം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia