city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജാസ് ഹൈസ്‌കൂള്‍ ജന്‍മശതാബ്ദി ആഘോഷം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; നഗരസഭാ ഉന്നതനെതിരെ വിമര്‍ശനം

നീലേശ്വരം: (www.kasargodvartha.com 22.08.2017) ചരിത്രത്തിന്റെ ഭാഗമായ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷം അട്ടിമറിക്കാന്‍നീക്കം നടക്കുന്നതായി ആരോപണം. സംഘാടകസമിതി രക്ഷാധികാരികളില്‍ ഒരാളായ നഗരസഭാ ഉന്നതന്‍ ഇതിനായി ഗൂഡാലോചന നടത്തിയെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ ജൂണ്‍ മാസത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് വിവിധ പരിപാടികള്‍ നടന്നുവെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ നടത്തുന്നതില്‍ സംഘാടക സമിതിക്കകത്ത് തന്നെ ഭിന്നത ഉടലെടുക്കുകയായിരുന്നു.
രാജാസ് ഹൈസ്‌കൂള്‍ ജന്‍മശതാബ്ദി ആഘോഷം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; നഗരസഭാ ഉന്നതനെതിരെ വിമര്‍ശനം

ശതാബ്ദി ആഘോഷത്തിന്റെ പ്രധാന ആകര്‍ഷകമായ എക്സിബിഷന്‍ നടത്തുന്നതിനെതിരെയാണ് ഗൂഢാലോചന നടന്നത്. എക്സിബിഷന്‍ നടത്തുന്നതിന് അഞ്ചുലക്ഷം രൂപ വായ്പയായി എക്സിബിഷന്‍ കമ്മിറ്റിക്ക് നല്‍കാന്‍ സ്‌കൂള്‍ സ്റ്റാഫും പിടിഎ കമ്മിറ്റിയും തത്വത്തില്‍ ധാരണയായിരുന്നു.  കഴിഞ്ഞ മാസം ചേര്‍ന്ന ആഘോഷ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് വായ്പ നല്‍കാന്‍ ധാരണയായത്. എന്നാല്‍ പിടിഎ കമ്മിറ്റി ട്രഷറര്‍ കൂടിയായ പ്രധാനാധ്യാപിക കലാശ്രീധര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. തിങ്കളാഴ്ച ചേര്‍ന്ന പിടിഎ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും രാജാസ് ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷം കൊഴുപ്പിക്കുന്നതിന് എക്സിബിഷന്‍ കമ്മിറ്റിക്ക് അഞ്ചുലക്ഷം രൂപ വായ്പ നല്‍കാന്‍ തീരുമാനിച്ചെങ്കിലും നല്‍കാനാവില്ല എന്ന നിലപാടില്‍ പ്രധാനാധ്യാപിക ഉറച്ച് നിന്നു. ഇതേച്ചൊല്ലി യോഗത്തില്‍ മണിക്കൂറുകളോളം വാദപ്രതിവാദങ്ങളുയര്‍ന്നു.

എന്തുകൊണ്ട് തുക നല്‍കാനാവില്ല എന്ന പിടിഎ കമ്മിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഒന്നും പ്രതികരിക്കാന്‍ പ്രധാനാധ്യാപിക തയ്യാറായില്ല. മറുപടി വേണമെന്ന് എല്ലാവരും കൂട്ടായി ആവശ്യപ്പെട്ടപ്പോഴാണ് സംഘാടകസമിതി രക്ഷാധികാരി കൂടിയായ നഗരസഭ ഉന്നതന്‍ പിടിഎ ഫണ്ട് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ചെലവഴിക്കാവൂ എന്നും എക്സിബിഷന്‍ കമ്മിറ്റിക്ക് നല്‍കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചതായി പ്രധാനാധ്യാപിക വെളിപ്പെടുത്തിയത്.

എന്നാല്‍ പിടിഎ ഫണ്ടില്‍ ഇടപെടാന്‍ നഗരസഭക്ക് അധികാരമില്ലെന്നും അത് പിടിഎയുടെ വിവേചന അധികാരമാണെന്നും കമ്മിറ്റി അംഗങ്ങള്‍ വാദിച്ചെങ്കിലും ചെവിക്കൊള്ളാന്‍ പ്രധാനാധ്യാപിക തയ്യാറായില്ല. ഒരുകോടിയിലേറെ രൂപ ചിലവിട്ട ആഘോഷ പരിപാടികളാണ് സംഘാടകസമിതി ആസൂത്രണം ചെയ്തത്. ഇതിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് നിര്‍വ്വഹിച്ചത്. മുന്‍ അധ്യാപകനും സ്‌കൂള്‍ സ്റ്റാഫും അഭ്യുദയകാംക്ഷികളുമാണ് ആദ്യ തുക സംഭാവനയായി നല്‍കിയത്. പൊതു പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാണ് എക്സിബിഷന്‍ നടത്തിപ്പുകാര്‍ക്ക് അഡ്വാന്‍സ് നല്‍കാനായി സംഘാടകസമിതി പിടിഎ കമ്മിറ്റിയോട് അഞ്ചുലക്ഷം രൂപ വായ്പയായി ആവശ്യപ്പെട്ടത്.

പണം നല്‍കാന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചതോടെ രാജാസ് ഹൈസ്‌കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികള്‍ തന്നെ അലങ്കോലമാകാനാണ് സാധ്യത. രാജാസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നഗരസഭാ ഉന്നതന്‍ ആഘോഷ പരിപാടിക്ക് എതിരായി നില്‍ക്കുന്നത് ദുരൂഹമാണ്. സംഘാടകസമിതി ചെയര്‍മാന്‍ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമനും, എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കെ രാജനുമാണെന്നിരിക്കെ സിപിഎമ്മിനകത്തെ വിഭാഗീയതയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, news, school, Controversy over Neeleshwaram Rajas Highschool centenary celebration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia