കൊല്ലംപാടിയില്‍ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം; 30 ഓളം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി
Oct 22, 2016, 20:37 IST
കാസര്‍കോട്: (www.kasargodvartha.com 22/10/2016) കൊല്ലംപാടി 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. യൂത്ത് ലീഗ് ശാഖ സെക്രട്ടറി ഉള്‍പെടെയുള്ള 30 ഓളം പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
എകാധിപത്യ തീരുമാനത്തിലൂടെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും ഒരുകൂട്ടം പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കാതെ സ്വയം തട്ടിക്കൂട്ടിയ പാനലാണ് യോഗത്തില്‍ അവതരിപ്പിച്ചതെന്നും ഇറങ്ങിപ്പോയവര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് മുന്‍സിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍ എ എ ജലീലിന് ഇവര്‍ പരാതി നല്‍കി. ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ശാഖ സെക്രട്ടറി ലത്വീഫ്, നിയാസ് വലിയവളപ്പില്‍, ഇബ്രാഹിം കോയവളപ്പ്, ഹുസൈന്‍, അഷ്‌റഫ്, ഇല്യാസ് വലിയവളപ്പ്, അബ്ദുര്‍ റഹ് മാന്‍ ടി എ, സഹീര്‍ എ എം തുടങ്ങിയവരാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. എന്നാല്‍ റിട്ടേണിംഗ് ഓഫീസറായ ടി കെ മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തകരുടെ എതിര്‍പ്പ് മാനിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ പുതിയ സര്‍ക്കുലര്‍ വായിക്കുക പോലും ചെയ്തിട്ടില്ല. ഒരാളെങ്കിലും എതിര്‍ത്ത് രംഗത്ത് വന്നാല്‍ പാനല്‍ അസാധുവാകുമെന്നാണ് സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സമവായത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ ചിലരുടെ താല്‍പര്യത്തിനനുസരിച്ച് തയ്യാറാക്കിയ പാനല്‍ എതിര്‍പ്പുകളൊന്നും വകവെക്കാതെ അംഗീകരിക്കുകയായിരുന്നുവെന്നാണ് ആരോണം.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് മുന്‍ പ്രസിഡന്റ് കെ എസ് അബ്ദുല്ല ഹാജിയുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്.
Keywords : Kasaragod, Muslim-league, Meeting, Election, Kollampady, Leaders, Council Meet, Controversy over Muslim ward committee bearers.