സി പി എം ബല്ല ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത; ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ടുപേര്‍ക്ക് അട്ടിമറിവിജയം
Oct 25, 2017, 19:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2017) സിപിഎം ബല്ലാ ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത മറനീക്കി പുറത്തുവന്നു. ചൊവ്വാഴ്ച നടന്ന സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ടുപേര്‍ അട്ടിമറി ജയം നേടി. ഒരാള്‍ രണ്ടു വോട്ടിന് തോറ്റു. ബദല്‍ പാനലില്‍ മത്സരിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. രേണുക തങ്കച്ചിയും, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ബീഡിതൊഴിലാളി യൂണിയന്‍ സിഐടിയു നേതാവുമായ എം രാമനുമാണ് അട്ടിമറി വിജയം നേടിയത്.
റെയ്ഡ്കോ ജീവനക്കാരനും പരവനടുക്കത്ത് താമസിക്കുന്ന ആവിക്കര സ്വദേശിയായ ദിവാകരനും, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ലീലയുമാണ് ഔദ്യോഗിക പാനലില്‍ നിന്നും തോറ്റത്. ബദല്‍പാനലിലെ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് സി എച്ച് കുഞ്ഞമ്പു രണ്ട് വോട്ടിനാണ് തോറ്റത്. ബദല്‍ പാനലില്‍ മത്സരിച്ച അതിയാമ്പൂരിലെ ശശിയും നിസാര വോട്ടിന് തോറ്റു. ഔദ്യോഗിക പാനലിലെ അനില്‍ ഗാര്‍ഡര്‍വളപ്പ് രണ്ട് വോട്ടിന് ജയിച്ചു.
കഴിഞ്ഞ കൗണ്‍സിലില്‍ അതിയാമ്പൂര്‍ വാര്‍ഡില്‍ നിന്നും എതിരില്ലാതെ ജയിച്ച ലീല പാര്‍ട്ടി സമ്മേളനത്തില്‍ തോല്‍വി അറിഞ്ഞത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. 15 വര്‍ഷം മുമ്പ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയായിരുന്ന രേണുക തങ്കച്ചിയെ ഇത്രയും കാലമായി പാര്‍ട്ടി നേതൃത്വ നിരയിലേക്ക് എത്തുന്നതില്‍ നിന്നും തഴയുകയായിരുന്നു. ഇതുകൊണ്ടാണ് ഇത്തവണ ഇവര്‍ പാനലിനെതിരെ മത്സരിക്കാന്‍ തയ്യാറായത്. 78 പ്രതിനിധികളില്‍ 65 പേരും രേണുകക്ക് അനുകൂലമായി വോട്ട് ചെയ്തു.
വി എസ് വിവാദത്തോടെ ഉടലെടുത്ത ബല്ലാ ലോക്കലിലെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഉള്‍പ്പെടെ പലവട്ടം പരിശ്രമിച്ചതാണെങ്കിലും ഇതുവരെയും ഉള്‍പ്പോര് അടങ്ങിയിട്ടില്ലെന്നാണ് ബല്ല ലോക്കല്‍ സമ്മേളനത്തിലെ വോട്ടെടുപ്പ് തെളിയിക്കുന്നത്. ഏറ്റവും ഒടുവില്‍ ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സഖാവ് എന്ന പേരില്‍ പുരുഷ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രവര്‍ത്തനം തടയുകയായിരുന്നു. എങ്കിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ സമാന്തരമായ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്.
അതിയാമ്പൂരില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായ എം രാജഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ മാധവന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം എം രാമന്‍ പതാക ഉയര്‍ത്തി. എ കെ നാരായണന്‍, വി വി രമേശന്‍, ടി കോരന്‍, പി നാരായണന്‍, കെ വി രാഘവന്‍, എ ദാമോദരന്‍, മൂലക്കണ്ടം പ്രഭാകരന്‍, കെ വി ലക്ഷ്മി, അഡ്വ. രാജ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സേതു കുന്നുമ്മല്‍ രക്തസാക്ഷി പ്രമേയവും പി ലീല അനുശോചന പ്രമേയവും അവതരിപ്പിച്ചു.
13 അംഗ ലോക്കല്‍ കമ്മിറ്റിയെയും 12 അംഗ ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞടുത്തു. ലോക്കല്‍ സെക്രട്ടറിയായി എന്‍ ഗോപിയെ വീണ്ടും തെരഞ്ഞെടുത്തു. 15 വനിതകള്‍ ഉള്‍പ്പെടെ 79 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Kanhangad, Controversy over CPM Balla Local conference