city-gold-ad-for-blogger

ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളികള്‍ കൂടാരം പണിതു

ചെറുവത്തൂര്‍: (www.kasargodvartha.com 19/09/2016) മന്ത്രി കെ ടി ജലീല്‍ 10 ദിവസം മുമ്പ് തുറന്നു കൊടുത്ത ജില്ലയിലെ ആദ്യത്തെ ഹൈടെക് ബസ് സ്റ്റാന്‍ഡിനകത്ത് സി ഐ ടി യു ചുമട്ടു തൊഴിലാളികള്‍ കൂടാരം നിര്‍മിച്ചു. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ നിര്‍മാണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.

കല്ലും മണലും സിമന്റും ഉപയോഗിച്ച് കൂടാരം പൂര്‍ത്തിയാക്കുകയായിരുന്നു. കാരിയില്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് ചുമട്ടുകാര്‍ കൂടാരം പണിതത്. പഞ്ചായത്ത് അധികൃതര്‍ നിയമനടപടിക്ക് ഒരുങ്ങുമെന്ന് അറിയിച്ചു.

ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളികള്‍ കൂടാരം പണിതു

Keywords : Cheruvathur, Bus stand, CITU, Inauguration, Building, Kasaragod, High Tech Bus stand, Controversy over construction of little hut inside bus stand. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia