കോണ്‍ഗ്രസ് ബാങ്കില്‍ സി പി എം വനിതാപഞ്ചായത്തംഗത്തിന് അംഗത്വം നല്‍കിയത് വിവാദമാകുന്നു
Jul 26, 2015, 11:11 IST
നീലേശ്വരം: (www.kasargodvartha.com 26/07/2015) സി പി എമ്മിന്റെ വനിതാപഞ്ചായത്തംഗത്തിന് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ അംഗത്വം നല്‍കിയതിനെ ചൊല്ലി വിവാദം. ചെറുവത്തൂര്‍ ടൗണ്‍വാര്‍ഡ് മെമ്പര്‍ പത്മിനിക്കാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ അംഗത്വം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ആര്‍ക്ക് അംഗത്വം നല്‍കണമെന്നതുസംബന്ധിച്ച്തീരുമാനമെടുക്കാറുള്ളൂ. എന്നാല്‍ മണ്ഡലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പത്മിനിക്ക് അംഗത്വം നല്‍കിയതെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപിച്ചു.
ഡി സി സി വൈസ് പ്രസിഡണ്ട് പി സി രാമനാണ് ബാങ്കിന്റെ പ്രസിഡണ്ട്. തുരുത്തി സ്വദേശി കെ വി സുധാകരന്‍ ബാങ്കിന്റെ വൈസ് പ്രസിഡണ്ടാണ്. പി കെ വിനയകുമാറാണ് മാനേജിംഗ് ഡയറക്ടര്‍. ബാങ്കിന്റെ ഇതരഡയറക്ടര്‍മാര്‍ അറിയാതെ പ്രസിഡണ്ടും മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന് പത്മിനിക്ക് അംഗത്വം നല്‍കിയെന്നാണ് ആരോപണം. അടുത്ത് ചേരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍ ഈ വിഷയം പൊട്ടിത്തെറിക്ക് കാരണമാകും.ഒരാഴ്ചമുമ്പാണ് പത്മിനിക്ക് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ അംഗത്വം കിട്ടിയത്.ഈ വിവരം പുറത്തുവന്നതോടെ വിഷയം സി പി എമ്മിനകത്തും പ്രശ്‌നങ്ങള്‍ക്ക് കാരണമായിച്ചുണ്ട്.
ഇതിന് മുമ്പും ഇതേ ബാങ്കില്‍ അംഗത്വവിവാദം കോണ്‍ഗ്രസിനകത്ത് ചൂടുപിടിച്ച വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഏകപക്ഷീയമായാണ് ഇത്തരം കാര്യങ്ങളില്‍ ഡി സി സി വൈസ് പ്രസിഡണ്ട് അടക്കമുള്ളവര്‍ തീരുമാനമെടുക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Neeleswaram, Panchayath, Congress, CPM, Bank, Controversy over bank membership.
Advertisement: